ഐ.​ആ​ർ.​ കൃ​ഷ്ണ​ൻ മേ​ത്ത​ല സാ​ഹി​ത്യ​പു​ര​സ്കാ​ര​ം സമ്മാനിച്ചു

10:51 PM Feb 13, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: എ​ഴു​ത്ത് ആ​ത്മ​പ്ര​കാ​ശ​ന​മാ​യും കാ​ല​ത്തോ​ടു​ള്ള സം​വേ​ദ​ന​മാ​യും ക​രു​തി​യ സാ​ഹി​ത്യ​കാ​ര​നാ​യി​രു​ന്നു ഐ.​ആ​ർ.​കൃ​ഷ്ണ​ൻ മേ​ത്ത​ല​യെ​ന്ന് അ​ഡ്വ. വി.​ആ​ർ.​സു​നി​ൽ​കു​മാ​ർ എം​എ​ൽ​എ പ​റ​ഞ്ഞു. ഐ.​ആ​ർ.​കൃ​ഷ്ണ​ൻ മേ​ത്ത​ല​യു​ടെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ദി​ന​ത്തി​ൽ ന​ൽ​കു​ന്ന സാ​ഹി​ത്യ​പു​ര​സ്കാ​രം "ഒ​ഴി​ഞ്ഞു​പോ​കാ​ത്ത പൂ​ച്ച’ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ന്‍റെ ര​ച​യി​താ​വ് ജോ​സ​ഫ് പ​ന​ക്ക​ലി​ന് ന​ല്കി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പൂ​യ​പ്പി​ള്ളി ത​ങ്ക​പ്പ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്റ്റീ​സ് കെ.​സു​കു​മാ​ര​ൻ അ​വാ​ർ​ഡ് സ​മ​ർ​പ്പി​ച്ചു. ഐ.​ആ​ർ.​കൃ​ഷ്ണ​ൻ​മാ​സ്റ്റ​റു​ടെ പു​തി​യ ര​ണ്ടു കൃ​തി​ക​ൾ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സി.​സി.​വി​പി​ൻ ച​ന്ദ്ര​ൻ പ്ര​കാ​ശ​നം ചെ​യ്തു. ടി.​കെ.​ഗം​ഗാ​ധ​ര​ൻ സ്വാ​ഗ​ത​വും സെ​ബാ​സ്റ്റ്യ​ൻ ഗ്ര​ന്ഥ​പ​രി​ച​യ​വും ന​ട​ത്തി.
രാ​ജേ​ഷ് നാ​രാ​യ​ണ​ൻ, ച​ന്ദ്ര​ശേ​ഖ​ര​ൻ, മു​ര​ളീ​ധ​ര​ൻ ആ​നാ​പ്പു​ഴ, ഐ.​കെ.​ഷാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.