എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​ചാ​ര​ണ​ജാ​ഥ ഇന്നുമുതൽ

10:51 PM Feb 13, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ലെ റേ​ഷ​ൻ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ക, കേ​ന്ദ്രം കേ​ര​ള​ത്തി​ന് അ​ർ​ഹ​മാ​യ അ​രി​വി​ഹി​തം ന​ൽ​കു​ക എ​ന്നി മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി 18 ന് ​എ​ൽ​ഡി​എ​ഫ് ന​ട​ത്തു​ന്ന രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​യി എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി 14,15,16 തീ​യ​തി​ക​ളി​ൽ പ്ര​ചാ​ര​ണ​ജാ​ഥ ന​ട​ത്തും.
സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ഉ​ല്ലാ​സ്ക​ള​ക്കാ​ട്ട് ക്യാ​പ്റ്റ​നും സി​പി​ഐ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി പി.​മ​ണി വൈ​സ് ക്യാ​പ്റ്റ​നും എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ.​പി ദി​വാ​ക​ര​ൻ മാ​നേ​ജ​രു​മാ​യി​രി​ക്കും.
ഇ​ന്ന് വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ൽ​ത്ത​റ​യ്ക്ക​ൽ ജാ​ഥ സി​പി​ഐ ജി​ല്ലാ സെ​ക്ര​ട്ട​റി കെ​കെ വ​ത്സ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. 16 ന് ​ആ​ളൂ​ർ തി​രു​ത്തി​പ​റ​ന്പി​ൽ സ​മാ​പ​യോ​ഗം സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എ​ൻ.​ആ​ർ ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.