15ന് മമ്മൂട്ടി ഉദ്ഘാടനം ചെയ്യും
കൊടുങ്ങല്ലൂർ: ചവിട്ടുനാടകകലയുടെ ജന്മസ്ഥലമായ ഗോതുരുത്തിൽ കൊച്ചിൻ ഷിപ്പിയാർഡിന്റെ സഹകരണത്തോടെ നിർമിച്ച മാരിടൈം ആർട്സ് സെന്റർ 15ന് വൈകീട്ട്
ഏഴിന് നടൻ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. ഷേക്സ്പിയർ നാടകങ്ങൾപോലും അവതരിപ്പിക്കാൻ കഴിയുന്ന സാങ്കേതിക മികവോടെയാണ് എസ്എസിയുടെ മേൽനോട്ടത്തിൽ മാരിടൈം ആർട്സ് സെന്റർ ഒരുക്കിയിട്ടുള്ളത്.
ഗോതുരുത്ത് ഹോളിക്രോസ് ചിന്നതന്പി അണ്ണാവി സ്ക്വയറിൽ നടക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ഫാ. ജോയ് വിൻസന്റ് തൈപറന്പിൽ അധ്യക്ഷനാകും. കോട്ടപ്പുറം രൂ
പത ബിഷപ് ഡോ. ജോസഫ് കാരിക്കശേരി ആർട്സ് സെന്റർ ആശീർവദിക്കും. കൊച്ചിൻ ഷിപ്പ്യാർഡ് ജനറൽ മാനേജർ എം.ഡി. വർഗീസ് മുഖ്യപ്രഭാഷണം നടത്തും.
മാരിടൈം ആർട്സ് സെന്റർ
10:50 PM Feb 13, 2017 | Deepika.com