പെരിഞ്ഞനം: പെരിഞ്ഞനം സെന്റ് സെബാസ്റ്റ്യൻ കപ്പേളയിൽ മോഷണം. കപ്പേളക്കു മുന്നിൽ സ്ഥാപിച്ചിരുന്ന നേർച്ചപ്പെട്ടി കുത്തിത്തുറന്നു പണം കവർന്നു. ഇന്നലെ രാവിലെ ആറു മണിയോടെ സമീപവാസിയാണ് നേർച്ചപ്പെട്ടി കുത്തിത്തുറന്ന നിലയിൽ കണ്ടത്.
നേർച്ചപ്പെട്ടിയുടെ താഴ് അറുത്തുമാറ്റിയാണു പണം കവർന്നത്. കഴിഞ്ഞ മാസം നടന്ന തിരുനാളിനോടനുബന്ധിച്ചു നേർച്ചപ്പെട്ടി തുറന്നിരുന്നു. മതിലകം എസ്ഐ കെ.എസ്. സുശാന്തിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
പെരിഞ്ഞനം കപ്പേളയിൽ മോഷണം
10:49 PM Feb 13, 2017 | Deepika.com