പൊറത്തിശേരി: പുരോഗമന കലാസാഹിത്യസംഘം പൊറത്തിശേരി മേഖല കമ്മിറ്റിയുടെയും,രവീന്ദ്രനാഥ ടാഗോർ ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിലെ പുരോഗമന സാഹിത്യ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ പ്രണേതാവായിരുന്ന എം.എം.ചന്ദ്രശേഖരൻ മാസ്റ്ററുടെ 4 മത് ചരമ വാർഷികാചരണവും,
അനുസ്മരണ സമ്മേളനവും പ്രഫ.കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട തേറാട്ടിൽ കോന്നൻ, വലൂപറന്പിൽ ചന്ദ്രൻ , ഇല്ലിക്കൽ ശ്രീധരൻ, വേങ്ങേ ശരി കുഞ്ഞക്കൻ, പാരന്പര്യ കലാകാരനായ മീത്തിപ്പറന്പിൽ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ. മനോജ് കുമാർ അനുസ്മരണ ഭാഷണവും, വിവിധ കലാ
മത്സരവിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. ഡോ.കെ.പി. ജോർജ് അധ്യക്ഷത വഹിച്ച ു.
അന്താരാഷ്ട്ര ചാരിറ്റി പ്രവർത്തകൻ വിശ്വനാഥൻ കൂത്തുപാലയ്ക്കൽ, വത്സല ശശി, പ്രജിത സുനിൽ കുമാർ, ഷീബ ശശിധരൻ, കെ.വി.പ്രദ്യുമ്നൻ എന്നിവർ പ്രസംഗിച്ചു. എം.ബി.രാജു മാസ്റ്റർ സ്വാഗതവും, പി.കെ.മോഹനൻ നന്ദിയും പറഞ്ഞു.
എം.എം.ചന്ദ്രശേഖരൻ മാസ്റ്റർ ചരമ വാർഷികാചരണവും അനുസ്മരണവും
10:49 PM Feb 13, 2017 | Deepika.com