ചാവക്കാട്: നഗരസഭയുടെ നേതൃത്വത്തിൽ നടത്തുന്ന ഭാവിയിലെ എന്റെ ചാവക്കാട് ഏകദിന സെമിനാർ ഇന്നു നടത്തും. മുനിസിപ്പൽ ഓഫീസ് പരിസരത്ത് രാവിലെ 10ന് കില ഡയറക്ടർ ഡോ. പി.പി.ബാലൻ ഉദ്ഘാടനം ചെയ്യും. പ്രഫ. എം.എൻ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് നാലു വേദിയിൽ വിഷയം തിരിച്ച് സെമിനാർ, ചർച്ച.
വൈകീട്ട് ആറിന് നടത്തുന്ന സമാപനസമ്മേളനം കെ.വി.അബ്ദുൾഖാദർ എംഎൽഎ ഉദ്ഘാടനം ചെയ്യും. 13-ാം പഞ്ചവത്സര പദ്ധതി വിശദീകരണം നഗരസഭ ചെയർമാൻ എൻ.കെ.അക്ബർ നിർവഹിക്കും. ചടങ്ങിൽ നഗരസഭയുടെ പ്രഥമ കൗണ്‍സിൽ അംഗങ്ങളെ ആദരിക്കും.
വിഷൻ 2022: സെമിനാർ ഇന്ന്
10:47 PM Feb 13, 2017 | Deepika.com