കാട്ടൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കാട്ടൂർ യൂണിറ്റ് 25-ാമത് വാർഷിക പൊതുയോഗം കാട്ടൂർ സമഭാവന സാംസ്കാരിക നിലയത്തിൽ് നടന്നു. സംസ്ഥാന സമിതി അംഗം ഇ.വി. ദശരഥൻ ഉദ്ഘാടനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി.എ. ആൻഡ്രൂസ് മാസ്റ്റർ അധ്യക്ഷനായി.
ജില്ലാ വൈസ് പ്രസിഡന്റ് പി.ഐ. ആന്റണി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.ഒ. ഫ്രാൻസിസ്, കെ.എൽ. മേരി, മുഹമ്മദ് സൈനുൽ ആബ്ദീൻ, എൻ.ഒ. മറിയം, ടി.എം. നിർമല എന്നിവർ പ്രസംഗിച്ചു.
ബ്ലോക്ക് ട്രഷറർ പി.കെ.
ചന്ദ്രൻ വരണാധികാരിയായി തെരഞ്ഞെടുപ്പു നടന്നു. പുതിയ ഭാരവാഹികളായി വിൻസെന്റ് ചിറമ്മൽ (പ്രസിഡന്റ്), മുഹമ്മദ് സൈനുൽ ആബ്ദീൻ, കെ.എൽ. മേരി (വൈസ് പ്രസിഡന്റുമാർ), സി.ഒ. ഫ്രാൻസിസ് (സെക്രട്ടറി), ഗിരിജ രാജൻ, കെ.വി. മുരളി, മോഹൻ (ജോയിന്റ് സെക്രട്ടറിമാർ), സി.കെ. സുഭദ്രക്കുട്ടിയമ്മ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
വാർഷിക പൊതുയോഗം
10:35 PM Feb 13, 2017 | Deepika.com