ആളൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് വാർഷികവും കുടുംബസംഗമവും നടത്തി. കെ.യു.അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എ.വി.ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ആർ.ഡേവിസ് മുഖ്യാതിഥിയായിരുന്നു. മുതിർന്ന വിമുക്തഭടൻമാരെ ആദരിച്ചു.
എസ്എസ്എൽസി ഉന്നതവിജയം നേടിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡുകൾ നൽകി. പഞ്ചായത്ത് മെന്പർ ഉഷ ബാബു, പി.ഒ.ഒൗസേപ്പ്, എം.കെ.ചാക്കോ അഫ്രേം, കെ.എസ്.മുരളീധരൻ എന്നിവർ പ്രസംഗിച്ചു.
സെക്രട്ടറി ഇ.കെ.അനിൽബാബു റിപ്പോർട്ടും ട്രഷറർ കൂട്ടാല ബാബു കണക്കും അവതരിപ്പിച്ചു. ജോ. സെക്രട്ടറി പി.കെ.രാജേന്ദ്രൻ സ്വാഗതവും എം.വി.ഡേവിസ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എ.വി.ജോസഫ്-രക്ഷാധികാരി, കെ.പി.വർഗീസ്-പ്രസിഡന്റ്, പി.കെ.രാജേന്ദ്രൻ-വൈസ് പ്രസിഡന്റ്, ഇ.കെ.അനിൽബാബു-സെക്രട്ടറി, എൻ.പി.വർഗീസ്-ജോ. സെക്രട്ടറി, ഇ.എ.ചന്ദ്രൻ-ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.
എക്സ് സർവീസ് ലീഗ് വാർഷികം
10:35 PM Feb 13, 2017 | Deepika.com