കാടിറങ്ങി കാട്ടാനകൾ

10:35 PM Feb 13, 2017 | Deepika.com
പാ​ല​പ്പി​ള്ളി/​അ​തി​ര​പ്പി​ള്ളി: പാ​ല​പ്പി​ള്ളി​യി​ലും അ​തി​ര​പ്പി​ള്ളി​യി​ലും കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ ഭീ​തി വി​ത​ച്ചു. വ​ൻ കൃ​ഷി​നാ​ശ​മാ​ണ് മേ​ഖ​ല​ക​ളി​ൽ കാ​ട്ടാ​ന​ക​ൾ വ​രു​ത്തി​വ​ച്ച​ത്.
പാ​ല​പ്പി​ള്ളി ന​ടാം​പാ​ടം ഗേ​റ്റ്, കാ​രി​ക്കു​ളം, വ​ലി​യ​കു​ളം ജ്യൂ​ങ് ടോ​ളി ക​ന്പ​നി​യു​ടെ പു​തു​ക്കാ​ട് എ​സ്റ്റേ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ലി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ എ​സ്റ്റേ​റ്റി​ലെ ഒ​രു വ​ർ​ഷമെത്തിയ ഇ​രു​ന്നൂ​റോ​ളം റ​ബ​ർ തൈ​ക​ൾ ന​ശി​പ്പി​ച്ചു. സ​മീ​പ​ത്ത് തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന പാ​ഡി​യി​ലെ വാ​ഴ​കൃ​ഷി​യും ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. പാ​ല​പ്പി​ള്ളി- ചി​മ്മി​നി ഡാം ​റോ​ഡി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​ക്കൂ​ട്ടം സ​മീ​പ​ത്തു​ള്ള ക​രി​ങ്ക​ല്ലി​ൽ തീ​ർ​ത്ത ഭി​ത്തി ത​ക​ർ​ത്തു. പി​ന്നീ​ട് തൊ​ഴി​ലാ​ളി​ക​ളു​ടെ വീ​ടി​നോ​ടു ചേ​ർ​ന്നു​ള്ള വാ​ഴ ന​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ശ​ബ്ദം കേ​ട്ട് എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ൾ പാ​ട്ട​കൊ​ട്ടി​യും പ​ട​ക്കം പൊ​ട്ടി​ച്ചും ആ​ന​ക​ളെ ഓ​ടി​ച്ചു.
പ​ക​ൽ സ​മ​യ​ത്തും ആ​ന​ക്കൂ​ട്ടം ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ൾ ഭീ​തി​യി​ലാ​ണ്. പ​തി​റ്റാ​ണ്ട ുക​ൾ പ​ഴ​ക്ക​മു​ള്ള ഒ​റ്റ​മു​റി പാ​ഡി​ക​ളി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന​ത്.
ആ​ന​ക​ൾ തൊ​ട്ടാ​ൽ വീ​ഴു​ന്ന അ​വ​സ്ഥ​യി​ലു​ള്ള പാ​ഡി​ക​ളി​ൽ ഭീ​തി​യോ​ടെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ അ​ന്തി​യു​റ​ങ്ങു​ന്ന​ത്. കാ​ട്ടാ​നശ​ല്യം രൂ​ക്ഷ​മാ​യി​ട്ടും വ​ന​പാ​ല​ക​ർ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്ന് ആ​ക്ഷേപ​മു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ൽ വൈ​ദ്യു​ത വേ​ലി സ്ഥാ​പി​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​വും ഇ​തു​വ​രെ​യും അ​ധി​കൃ​ത​ർ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല.
അ​തി​ര​പ്പി​ള്ളി വെ​റ്റി​ല​പ്പാ​റ​യി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം കു​രി​യാ​പ്പി​ള്ളി ജോ​സി​ന്‍റെ 30 വാ​ഴ​ക​ളും ര​ണ്ടു തെ​ങ്ങും ഒ​രു ജാ​തി​യും ന​ശി​പ്പി​ച്ചു. കാ​ച്ച​പ്പി​ള്ളി ത്രോ​സ്യാ​മ്മ, കൊ​ർ​ണേ​ലി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രു​ടെ വാ​ഴ​ക​ളും തെ​ങ്ങ്, ക​വു​ങ്ങ് മു​ത​ലാ​യ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. മ​റ്റു പ​ല​രു​ടെ കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്്. വ​നാ​തി​ർ​ത്തി​യി​ൽ സ്ഥാ​പി​ച്ച സൗ​രോ​ർ​ജ​വേ​ലി പ്ര​വ​ർ​ത്തി​ക്കാ​ത്ത​താ​ണ് വ​ന്യ​മൃ​ഗ​ങ്ങ​ൾ കാ​ടി​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വ​ന​പാ​ല​ക​ർ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി.