ന​ഗ​ര​സ​ഭ​ക​ളും ഒ​ഡി​എ​ഫ് പ​ദ​വി​യി​ലേ​ക്ക്

10:04 PM Feb 13, 2017 | Deepika.com
മ​ല​പ്പു​റം: ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ​ക്ക് പു​റ​കെ ന​ഗ​ര​സ​ഭ​ക​ളും ഒ​ഡി​എ​ഫ് പദവിയിലേക്ക് മാ​ർ​ച്ച് 20 ന​കം ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്‌ടറേറ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ചേ​ർ​ന്ന ന​ഗ​ര​സ​ഭ​ക​ളു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.
12 ന​ഗ​ര​സ​ക​ളി​ലാ​യി 2083 ടോ​യ‌്‌ലറ്റു​ക​ളാ​ണ് ടാ​ർ​ജ​റ്റ്. 945 എ​ണ്ണം പ​ണി പൂ​ർ​ത്തീ​ക​രി​ച്ചു. കോ​ട്ട​ക്ക​ൽ, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി ന​ഗ​ര സ​ഭ​ക​ൾ ഇ​തി​ന​കം ഒ​ഡി​എ​ഫ് പ്ര​ഖ്യാ​പി​ച്ചു.
ക​ള​ക്‌ടറേറ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പി.​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ, വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ർ​മാ​ൻ ഉ​മ്മ​ർ അ​റ​ക്ക​ൽ, എ​ഡി.​എം. പി.​സ​യ്യി​ദ് അ​ലി, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​സൈ​നു​ദ്ദീ​ൻ, ടെ​ക്നി​ക്ക​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ് വി​നീ​ത്, ശു​ചി​ത്വ മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജ​യ്.​പി.​ബാ​ൽ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജ്യോ​തി​ഷ്, ന​ഗ​ര​സ​ഭ ചെ​യ​ർ പേ​ഴ്സ​ണ്‍​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.