കാളികാവ് : ഉദരംപൊയിൽ മോണിംഗ് സ്റ്റാർ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബിന്റെ 33ാമത് വാർഷികാഘോഷം പാണ്ടിക്കാട് സെൽവ കെയർ ഹോമിലെ അന്തേവാസികളോടൊപ്പം നടത്തി . കാളികാവ്, ചോക്കാട് പഞ്ചായത്തുകളിലെ ഗായകൻമാർ അവതരിപ്പിച്ച ഗാനമേളയോടു കൂടിയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
വാർഷികാഘോഷ പരിപാടി പാണ്ടിക്കാട് പഞ്ചായത്ത് പ്രസിഡന്റ കെ.പി. പ്രേമലത ഉൽഘാടനം ചെയ്തു. സെൽവയിലെ അന്തേവാസി ഇബ്രാഹിം ആത്മ വിദ്യാലയമേ എന്ന ഗാനലപിച്ച് കലാപരിപാടികൾക്ക് തുടക്കം കുറിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് കെ.ശങ്കരൻ അധ്യക്ഷത വഹിച്ചു. ചോക്കാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. ഹമീദ്, സെൽവ കെയർ ഹോം അഡ്മിനിസ്ട്രേറ്റർ അറഫാത്ത്, ജലീൽ, തെന്നാടൻ നാസർ, ഒ.പി. അസീസ് , മാട്ടറ ലത്തീഫ് എന്നിവർ പ്രസംഗിച്ചു. ഇ.ടി. നൗഫൽ, എ.എം.ബാബു, പി. നൗഫൽ, വി.അൻഷാബ്, എ.അശ്റഫ്, ഒ.പി. നിജാസ് എന്നിവർ നേതൃത്വം നൽകി.
കെയർ ഹോമിലെ അന്തേവാസികളോടൊപ്പം ക്ലബ് വാർഷികം
10:04 PM Feb 13, 2017 | Deepika.com