നിലന്പൂർ: നടുവിലക്കളം ക്ഷേത്രത്തിലെ തൈപ്പൂയോത്സവത്തോടനുബന്ധിച്ച് സർവൈശ്വര്യ പൂജ നടത്തി. ഉത്സവത്തിന്റെ അഞ്ചാം ദിവസമായ തിങ്കളാഴ്ചത്തെ പരിപാടികൾ രാവിലെ ഗണപതിഹോമത്തോടെയാണ് തുടങ്ങിയത്. കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് ക്ഷേത്രത്തിലെ തൈപ്പൂയോത്സവം കൊടിയേറിയത്.
ഉത്സവത്തിന്റെ ഭാഗമായി ശ്രീഭൂതബലി, നവകം, പഞ്ചഗവ്യം, മുളപൂജ എന്നിവ നടന്നു. വൈകുന്നേരം നാലിനാണ് സർവൈശ്വര്യ പൂജ നടന്നത്. എൻ.വി.ബാലകൃഷ്ണൻ മുഖ്യകാർമികത്വം നൽകി. വൈകുന്നേരം ആറിനുള്ള പൂജകൾക്ക് ശേഷം ഏഴിന് അന്നദാനവും ഉണ്ടായിരുന്നു. രാത്രി എട്ടിന് പള്ളിവേട്ടക്ക് ശേഷം ശയ്യാപൂജയോടെയാണ് പരിപാടികൾ അവസാനിച്ചത്. ആറാം ദിവസമായ ഇന്നു പള്ളിയുണർത്തലോടെയാണ് ഉത്സവത്തിന്റെ ഭാഗമായ ആഘോഷങ്ങൾക്ക് തുടക്കമാകുക.
സർവൈശ്വര്യ പൂജ നടത്തി
10:02 PM Feb 13, 2017 | Deepika.com