കേരള കോണ്ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി യോഗം
10:02 PM Feb 13, 2017 | Deepika.com
മഞ്ചേരി: യുഡിഎഫ്് മേഖലാ ജാഥ വിജയിപ്പിക്കാൻ കേരള കോണ്ഗ്രസ് ജേക്കബ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. മഞ്ചേരിയിൽ നടന്ന യോഗം ജില്ലാ പ്രസിഡന്റ് ഒ.ജെ.ബിജു ഉദ്ഘാടനം ചെയ്തു. ബിനോയ് പാട്ടത്തിൽ അധ്യക്ഷത വഹിച്ചു. സജി ജോസഫ്, ആന്റണി തോമസ്, ഷാജി ഡാനിയേൽ, കെ.ജെ.സാബു, ഫിറോസ് ചക്കച്ചൻ എന്നിവർ പ്രസംഗിച്ചു. 15, 16, 17 തിയതികളിലാണ് യുഡിഎഫ് മേഖലാ ജാഥ നടക്കുന്നത്.