കാർ കടയിലേക്ക് പാഞ്ഞുകയറി
10:02 PM Feb 13, 2017 | Deepika.com
തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിലെ ഒന്പതാം വളവിൽ കാർ നിയന്ത്രണം വിട്ടു കടയിലേക്കു പാഞ്ഞു കയറി. ചെമ്മാട് നിന്നു കൊടിഞ്ഞിയിലേക്ക് അമിത വേഗത്തിൽ വന്ന കാർ ഒന്പതാം വളവിൽ വച്ച് നിയന്ത്രണം വിടുകയായിരുന്നു. ഇവിടെയുള്ള ബാർബർ ഷോപ്പിന്റെ ചുമരു തകർത്താണ് കാർ നിന്നത്. കാറിലുള്ളവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.