പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിലെ തിരുനാളിനു കൊടിയിറങ്ങി. ഒന്പതു ദിവസത്തെ തിരുനാളുകൾക്ക് ശേഷം കൃതജ്ഞതാബലിയോടു കൂടിയാണ് കൊടിയിറങ്ങിയത്.
രാവിലെ 10.20ന് ജപമാല, കരുണകൊന്ത, ആരാധന, കൃതജ്ഞതാബലി, നൊവേന തുടർന്ന് മുഖ്യകാർമികൻ റവ.ഫാ.പോൾ പേഴ്സി ഡിസിൽവയുടെ നേതൃത്വത്തിൽ ദിവ്യബലി നടന്നു.
ഇടവക വികാരി ഫാ. റെനി റോഡിഗ്സിന്റെ നേതൃത്വത്തിൽ കൊടിയിറങ്ങി. തുടർന്ന് നേർച്ച ഭക്ഷണം.
തിരുനാൾ സമാപിച്ചു
10:02 PM Feb 13, 2017 | Deepika.com