എം​ഇ​എ​സ് കോ​ള​ജി​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഇ​ന്ന്

10:02 PM Feb 13, 2017 | Deepika.com
നി​ല​ന്പൂ​ർ: മ​ന്പാ​ട് എം​ഇ​എ​സ് കോ​ള​ജി​ൽ ഇ​ന്‍റ​ർ നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ​സ് മെ​സ്മാ​ക്കി​ന്‍റെ ആ​ദ്യ എ​ഡി​ഷ​ന് ഇ​ന്നു തു​ട​ക്ക​മാ​വു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. രാ​വി​ലെ 9.30 ന് ​ഡോ.​ഷാ​നോ​ണ്‍ ബി.​ഒ​ലാ​സോ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​താം​പ്ട​ണ്‍ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ.​സാ​ബു എ​സ് പ​ദ്മ​ദാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. എം​ഇ​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ.​ഫ​സ​ൽ ഗ​ഫൂ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
ജി​ൻ​ഡാ​ൽ യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​ർ ഡോ.​ശി​വ് വി​ശ്വ​നാ​ഥ​ൻ, ഡോ.​സാ​ബു എ​സ്.​പ​ദ്മ​ദാ​സ്, ഡോ.​എം.​ജി.​എ​സ് നാ​രാ​യ​ണ​ൻ, ഡോ.​ഷാ​നോ​ണ്‍.​പി.​ഓ​ലാ​സ​ൻ, മ​ല​യാ​ള സാ​ഹി​ത്യ​രം​ഗ​ത്തു നി​ന്നു ക​ഥാ​കൃ​ത്തു​ക​ളാ​യ എ​സ്.​സി​താ​ര, ഉ​ണ്ണി.​ആ​ർ തു​ട​ങ്ങി 25 ഓ​ളം വി​ദ​ഗ്ധ​രാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സി​ൽ സം​സാ​രി​ക്കു​ന്ന​ത്. നി​ല​നി​ൽ​പും ആ​വി​ഷ്കാ​ര​വും വി​ഷ​യ​ത്തി​ൽ ക​ല, ശാ​സ്ത്രം ത​ത്വ​ശാ​സ്ത്രം എ​ന്നി മേ​ഖ​ല​ക​ളെ അ​ധി​ക​രി​ച്ചാ​ണ് മെ​സ്മാ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
16ന് ​ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ വൈ​സ്ചാ​ൻ​സ​ല​ർ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ർ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​കെ.​ബാ​ബു, കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഒ.​പി.​അ​ബ്ദു​റ​ഹി​മാ​ൻ, ഷ​മീ​ർ മു​ഴി​യ​ൻ, വി.​ഷ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.