കാതോലിക്കേറ്റ് കോളജിൽ ഡിബേറ്റ് മത്സരം

08:39 PM Feb 13, 2017 | Deepika.com
പത്തനംതിട്ട: കാതോലിക്കേറ്റ് കോ ളജ് സാമ്പത്തിക ശാസ്ത വിഭാഗം, ഡിബേറ്റ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തിൽ ഇന്ന് ഇന്റർ കൊളിജിയറ്റ് ഡിബേറ്റ് മത്സരം സംഘടിപ്പിക്കും. നോട്ടു നിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്‌ഥയിൽ എന്ന വിഷയത്തെ അടിസ്‌ഥാനമാക്കി നടത്തുന്ന മത്സരത്തിൽ ഒരു കോളജിൽ നിന്നും രണ്ട് വിദ്യാർഥികൾക്ക് പങ്കെടുക്കാം.

പുത്തൻകാവിൽ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാ പ്പോലീ ത്തയുടെ സ്മരണാർത്ഥം ചെങ്ങന്നൂർ ഭദ്രാസന മെത്രപ്പോലീത്ത തോമസ് മാർ അത്താനാസിയോസ് ഏർപ്പെടുത്തിയ എവറോളിംഗ് ട്രോഫിക്കുവേ ണ്ടിയുള്ള മത്സരത്തിന്റെ വേദി പത്തനംതിട്ട കാതോലിക്കേറ്റ് കോളജാണ്.

എവറോളിംഗ് ട്രോഫിക്കു പുറമേ ഒന്നും .രണ്ടും, മൂന്നും സ്‌ഥാനങ്ങൾ നേടുന്നവർക്ക് 5000, 3000, 2000 രൂപ വീതം യഥാക്രമം കാഷ് അവാർഡും ലഭിക്കും.ശാസ്ത്ര വിഭാഗം വകുപ്പ് മേധാവി ഡോ.ഷൈനി ടി.അലക്സാണ്ടർ, ഡിബേറ്റിംഗ് ഫോറം കൺവീനർ സ്റ്റീവ് വിൻസെന്റ്, കോർഡിനേറ്റർ ഡോ.എം.എസ്.പോൾ, എന്നിവർ പങ്കെടുത്തു.