ചെന്ത്രാപ്പിന്നി: കള്ള് ചെത്തുന്നതിനിടെ തെങ്ങിൽ നിന്നു വീണ് തൊഴിലാളി മരിച്ചു. ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി ചാത്തൻകുളം വീട്ടിൽ വേലുകുട്ടി മകൻ തിലകനാ(47)ണ് മരിച്ചത്.
ഇന്നലെ രാവിലെ 6.30 ഓടെയായിരുന്നു സംഭവം. കൂരിക്കുഴി കോഴിപ്പറന്പിൽ കുഞ്ഞിവേലായുധന്റെ പറന്പിലെ തെങ്ങ് ചെത്തുന്നതിനിടെ തിലകൻ താഴെ വീഴുകയായിരുന്നു. ഉടൻ തന്നെ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മതിലകം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
തെങ്ങിൽ നിന്നു വീണ് തൊഴിലാളി മരിച്ചു
07:41 PM Feb 13, 2017 | Deepika.com