അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള 19 മു​ത​ൽ

10:23 PM Feb 12, 2017 | Deepika.com
ചാ​ല​ക്കു​ടി: ഫ്രെ​യിം​സ് ഫി​ലിം സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 19 മു​ത​ൽ 26 വ​രെ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്ര​മേ​ള ന​ട​ക്കും. 19ന് ​ആ​റ​ഞ്ഞാ​ലി മ​ണ​പ്പു​റ​ത്ത് രാ​ജ്യാ​ന്ത​ര മേ​ള​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന പ്രാ​ദേ​ശി​ക ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ന​ട​ക്കും.
മേ​ള​യി​ൽ ഇ​ത്ത​വ​ണ മ​ല​യാ​ള സി​നി​മാ വി​ഭാ​ഗ​ത്തി​ൽ അ​ഞ്ച് മി​ക​ച്ച ചി​ത്ര​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
നോ​ട്ട​ർ​ഡാം ഫി​ലിം ഫെ​സ്റ്റി​വ​ലി​ൽ മി​ക​ച്ച ചി​ത്ര​ത്തി​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ‘സെ​ക്സി ദു​ർ​ഗ’ എ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​ന​ൽ കു​മാ​ർ ശ​ശി​ധ​ര​ൻ സം​വി​ധാ​നം ചെ​യ്ത ‘ഒ​ഴി​വു​ദി​വ​സ​ത്തെ ക​ളി’, തി​രു​വ​ന​ന്ത​പു​രം രാ​ജ്യാ​ന്ത​ര ച​ല​ച്ചി​ത്ര മേ​ല​യി​ൽ ഫി​ഫ്ര​സി പു​ര​സ്കാ​രം നേ​ടി​യ വി​ധു​വി​ൻ സെ​ന്‍റി​ന്‍റെ ‘മാ​ൻ​ഹോ​ൾ’, സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി അം​ഗം മ​നോ​ജ് കാ​ന സം​വി​ധാ​നം ചെ​യ്ത ‘അ​മീ​ബ’, ന​വാ​ഗ​ത സം​വി​ധാ​യ​ക​നു​ള്ള 2015 അ​ര​വി​ന്ദ​ൻ അ​വാ​ർ​ഡ് നേ​ടി​യ ‘മ​ൺ​റോ​തു​രു​ത്ത്’, 52 സെ​ക്ക​ൻ​ഡ് ചി​ത്ര​ങ്ങ​ൾ എ​ന്നി​വ പ്ര​ദ​ർ​ശി​പ്പി​ക്കും.
പ്ര​ദ​ർ​ശ​ന​സ​മ​യ​ങ്ങ​ളി​ൽ പ്രേ​ഷ​ക​ർ​ക്ക് സം​വി​ധാ​യ​ക​രോ​ട് നേ​രി​ട്ട് സം​വ​ദി​ക്കു​വാ​ൻ അ​വ​സ​രം ഉ​ണ്ടാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9447302708.