കാനയ്ക്ക് സ്ലാബ് സ്ഥാപിക്കണം
10:23 PM Feb 12, 2017 | Deepika.com
കാട്ടൂർ: കുന്നത്തുപീടികയ്ക്കും മിനി എസ്റ്റേറ്റിനും ഇടയിലുള്ള കപ്പേള പരിസരത്തെ കാനയ്ക്ക് സ്ലാബ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. മഴക്കാലത്ത് വെള്ളക്കെട്ട് നീക്കാൻ സ്ഥാപിച്ചതാണ് കാന. റോഡ് നിരപ്പിന് ഒപ്പം തന്നെയാണ് കാനയുടെ ഒരുവശം. റോഡിന് വീതി കുറവായതിനാൽ കാനയും റോഡും ചേർന്നു നിൽക്കുന്നു. ഇരുവശത്തും വാഹനങ്ങൾ വരുന്പോൾ അപകടസാധ്യത ഏറെയാണ്.