മ​തി​ല​കം സെന്‍റ്് ജോ​സ​ഫ് സ്കൂ​ൾ വാ​ർ​ഷി​കം

10:23 PM Feb 12, 2017 | Deepika.com
മ​തി​ല​കം: മ​തി​ല​കം സെന്‍റ്് ജോ​സ​ഫ് സ്കൂ​ൾ വാ​ർ​ഷി​കാ​ഘോ​ഷ​വും വി​ര​മി​ക്കു​ന്ന പ്ര​ധാ​ന അ​ധ്യാ​പി​ക ഗ്രാ​സി​യ പോ​ളി​ന് യാ​ത്ര​യ​യ​പ്പും ന​ൽ​കി.
ഇ.​ടി.​ടൈ​സ​ൻ മാ​സ്റ്റ​ർ എംഎ​ൽഎ ​ഉ​ദ്ഘാ​ട​നം​ചെ​യ്തു. പി.​ടി.​എ പ്ര​സി​ഡ​ന്‍റ് അ​നി​ൽ കി​ള്ളി​കു​ള​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ട്ട​പ്പു​റം രൂ​പ​താ മെ​ത്രാ​ൻ റ​വ. ഡോ. ​ജോ​സ​ഫ് കാ​രി​ക്ക​ശ്ശേ​രി അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സി​നി​മാ​താ​രം ജ​യ​രാ​ജ് വാ​ര്യ​ർ മു​ഖ്യാ​തി​ഥി​യാ​യി. യു​വ​ക​വി ര​മേ​ഷ് കാ​വി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ്കൂ​ൾ മാ​നേ​ജ​ർ ഫാ​ദ​ർ ജോ​സ​ഫ് കു​ന്ന​ത്തൂ​ർ, പ്ര​ധാ​ന അ​ധ്യാ​പി​ക ഗ്രാ​സി​യ പോ​ൾ,പ്രി​ൻ​സി​പ്പൽ ഇ​ൻ ചാ​ർ​ജ്ജ് സി.​എം.​സ്റ്റെ​ല്ല, ഡെ​പ്യൂ​ട്ടി ഹെ​ഡ്മാ​സ്റ്റ​ർ വി.​കെ.​മു​ജീ​ബ് റ​ഹ്മാ​ൻ, മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​ജി.​സു​രേ​ന്ദ്ര​ൻ, പി.​ആ​ർ.​ശ്രീ​ധ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു.