കരുവന്നൂർ: സർവീസ് സഹകരണ ബാങ്ക് ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ സഹകരണത്തോടെ ആരംഭിച്ച കിസാൻ സുവിധാ കേന്ദ്രത്തിന്റെ ഉദ്ഘാടനവും, ഇരുപത്തെട്ടുച്ചാൽ കാർഷികോത്സവവും പ്രാഫ. കെ.യു. അരുണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ. ദിവാകരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
കർഷകർക്ക് വേനൽക്കാല പച്ചക്കറി കൃഷിയിറക്കുന്നതിനുള്ള വിവിധയിനം വിത്തുകൾ പൊറത്തിശേരി കൃഷി ഓഫീസർ വി.വി. സുരേഷ് വിതരണം ചെയ്തു. ഐപിഎൽ ഡെപ്യൂട്ടി റീജിയണൽ മാനേജർ കെ. ഇന്ദുചൂഡൻ, നഗരസഭാ കൗണ്‍സിലർമാരായ ബിന്ദു ശുദ്ധോധനൻ, സിന്ധു ബൈജൻ, ബിജി അജയകുമാർ, ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാർ, മുൻ പൊറത്തിശേരി പഞ്ചായത്ത് പ്രസിഡന്റ് എം.ബി. രാജു, ടി.ആർ. ഭരതൻ, ടി.എസ്. ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.
കിസാൻ സുവിധാ കേന്ദ്രം ഉദ്ഘാടനം
10:20 PM Feb 12, 2017 | Deepika.com