മെ​ഹ​റു​ന്നീ​സ​യ്ക്കും ക​മ​റു​ന്നീ​സ​യ്ക്കും ഇ​നി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാം

10:20 PM Feb 12, 2017 | Deepika.com
ക​രൂ​പ്പ​ട​ന്ന: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​യ ന​ജ്മു​ന്നീ​സ​യ്ക്കും മെ​ഹ​റു​ന്നീ​സ​യ്ക്കും ക​മ​റു​ന്നീ​സ​യ് ക്കും ഇ​നി സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാം. ക​രൂ​പ്പ​ട​ന്ന പ​ള്ളി​ന​ട​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ക​യാ​ണ് ഇ​വ​ർ.
രോ​ഗി​യാ​യ വ​ട​ശേ​രി വീ​ട്ടി​ൽ നൗ​ഷാ​ദി​ന്‍റെ​യും ക​ദീ​ജ​യു​ടെ​യും മ​ക്ക​ളാ​യ ഇ​വ​ർ​ക്ക് നാ​ടി​ന്‍റെ കൈ​ത്താ​ങ്ങി​ലാ​ണ് വീ​ടാ​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ൽ ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ കാ​യം​കു​ളം ഹ​മീ​ദ് ഹാ​ജി​യും കോ​ണ​ത്തു​കു​ന്ന് വ​ലി​യ​വീ​ട്ടി​ൽ മൊ​യ്തീ​ൻ​കു​ട്ടി​യും ചേ​ർ​ന്ന് കൈ​മാ​റി. എം.​കെ. അ​യ്യൂ​ബ് അ​ധ്യ​ക്ഷ​നാ​യി.
വെ​ള്ളാ​ങ്ങ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം എം.​കെ. മോ​ഹ​ന​ൻ, അ​ഷ്റ​ഫ്, കെ.​എ​സ്. അ​ബ്ദു​ൾ മ​ജീ​ദ്, എ.​എം. ഷാ​ജ​ഹാ​ൻ, പൊ​ട്ട​ത്ത് സി​ദ്ധി​ഖ്, വി.​എം. റ​ഉൗ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​എം. അ​ബ്ദു​ൾ റ​ഷീ​ദ് പ്രാ​ർഥ​ന ന​ട​ത്തി. കോ​ണ​ത്തു​കു​ന്ന് പാ​ല​പ്ര​കു​ന്നി​ൽ ക​ലാ​ഭ​വ​ൻ ക​ബീ​ർ സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ മൂ​ന്ന് സെ​ന്‍റ് സ്ഥ​ല​ത്താ​ണ് വീ​ട് നി​ർ​മി​ച്ച​ത്.
ക​രൂ​പ്പ​ട​ന്ന സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​മാ​ണ ക​മ്മി​റ്റി രൂ​പ​വ​ത്ക​രി​ച്ച് പ്ര​വാ​സി​ക​ൾ അ​ട​ക്ക​മു​ള്ള ഉ​ദാ​ര​മ​തി​ക​ളി​ൽ നി​ന്നും ക​രൂ​പ്പ​ട​ന്ന കൂ​ട്ടം വാ​ട്ട്സ്് ആ​പ്പ് കൂ​ട്ടാ​യ്മ വ​ഴി​യും മ​റ്റും വീ​ടി​നാ​യു​ള്ള ധ​നം സ​മാ​ഹ​രി​ച്ചു.