തളിക്കുളം: ഉപ്പുവെള്ളം കയറുന്നത് തടയാൻ രാവിലെ കെട്ടിയ പുളിക്കെട്ട് അന്നു രാത്രി തന്നെ തകർന്നു. കൃഷിയിടങ്ങളിലേക്കുള്ള തോട്ടിലേക്ക് ഉപ്പുവെള്ളം കയറി.
ഗ്രാമപഞ്ചായത്തിലെ കാലാഞ്ഞി പാലത്തിനടുത്തുള്ള പുളിക്കെട്ടാണ് തകർന്നത്. കഴിഞ്ഞ വർഷവും ഇങ്ങനെയുണ്ടായതായി നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ വർഷം പുളിക്കെട്ട് കോൺക്രീറ്റ് ചെയ്യുമെന്ന് പറഞ്ഞിരുന്നെങ്കി ലും ഒരു വർഷമായിട്ടും നടപടിയായില്ല.
പകൽ കെട്ടിയ പുളിക്കെട്ട് രാത്രിയിൽ തകർന്നു
10:19 PM Feb 12, 2017 | Deepika.com