വി​ദ്യാ​ർ​ഥി​ക​ൾ "സ്നേ​ഹ​വീ​ട്’ കൈ​മാ​റി

09:51 PM Feb 12, 2017 | Deepika.com
മ​ല​പ്പു​റം: ചെ​മ്മം​ങ്ക​ട​വ് പി​എം​എ​സ്എ​എം​എ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ’സ്നേ​ഹ​വീ​ട്’ കൈ​മാ​റി. കോ​ഡൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ ഈ​സ്റ്റ്കോ​ഡൂ​രി​ലെ നി​ർ​ധ​ന​യും വി​ധ​വ​യു​മാ​യ തേ​വു​ങ്ങ​ൽ ആ​മി​ന​ക്കാ​ണ് ’സ്നേ​ഹ​വീ​ട്’ കൈ​മാ​റി​യ​ത്.
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന​ച​ട​ങ്ങി​ൽ ’സ്നേ​ഹ​വീ​ടി’​ന്‍റെ താ​ക്കോ​ൽ​കൈ​മാ​റ്റം നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി എം​എ​ൽ​എ. നി​ർ​വ്വ​ഹി​ച്ചു. സ്കൂ​ളി​ലെ എ​ൻ.​എ​സ്.​എ​സ്. യൂ​ണി​റ്റ് ന​ട​പ്പാ​ക്കി​യ ഏ​ക​വ​ർ​ഷ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​ണ് വീ​ട് നി​ർ​മി​ച്ച​ത്.
വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ നി​ന്നും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും സാ​ന്പ​ത്തി​ക സ​ഹാ​യം സ്വീ​ക​രി​ച്ചാ​ണ് വീ​ടു​നു​ള്ള വി​ഭ​വ​സ​മാ​ഹ​ര​ണം ന​ട​ത്തി​യ​ത്. നി​ല​മൊ​രു​ക്ക​ൽ, ത​റ​യി​ൽ മ​ണ്ണ് നി​റ​ക്ക​ൽ, കോ​ണ്‍​ഗ്രീ​റ്റ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യി​ക്ക​ൽ, അ​താ​ത് സ​മ​യ​ങ്ങ​ളി​ൽ സി​മ​ന്‍റ് ന​ന​ക്ക​യ്ൽ തു​ട​ങ്ങി വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ചെ​യ്യാ​വു​ന്ന പ്ര​വ​ർ​ത്തി​ക​ൾ യൂ​ണി​റ്റ് അം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ച്ച​ത്. തൊ​ണ്ണൂ​റ് ദി​വ​സ​ക്കൊ​ണ്ടാ​ണ് വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തീ​ക​രി​ച്ച​ത്.
പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​ൻ. കു​ഞ്ഞീ​തു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​പി.​ഷാ​ജി, എ​ൻ​എ​സ്എ​സ്. ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​സി. മു​ര​ളി​ധ​ര​ൻ, പി.​എ.​സി.​അം​ഗം എം.​സി. അ​നീ​ഷ്, ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എം.​ടി.​ബ​ഷീ​ർ, കെ.​ഷീ​ന, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ.​ജി. പ്ര​സാ​ദ്, പ്ര​ഥ​മാ​ധ്യാ​പ​ക​ൻ പി.​അ​ബ്ദു​ൽ നാ​സ​ർ, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ എ​ൻ.​കെ.​ഹ​ഫ്സ​ൽ റ​ഹ്മാ​ൻ, പി.​ടി.​എ. അം​ഗ​ങ്ങ​ളാ​യ റ​ജു​ല പെ​ല​ത്തൊ​ടി, ഫാ​ത്തി​മ വ​ട്ടോ​ളി, പി.​പി.​അ​ബ്ദു​ൽ നാ​സ​ർ, സ്കൂ​ൾ മാ​നേ​ജ​ർ എ​ൻ.​കെ.​കു​ഞ്ഞി​മു​ഹ​മ്മ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി കെ. ​പ്രൈം​സ​ണ്‍, മു​ൻ​പ്രി​ൻ​സി​പ്പ​ൽ ടി.​എ.​ക​ബീ​ർ, അ​ബ്ദു​റ​ഹൂ​ഫ് വ​രി​ക്കോ​ട​ൻ, ഷി​ജി​ൻ നാ​യ​ർ​ത്തൊ​ടി, എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ലീ​ഡ​ർ​മാ​രാ​യ ഫാ​ത്തി​മ ഷി​റി​ൻ ഷ​ഹാ​ന, എ.​കെ. മു​ഹ​മ്മ​ദ് ഷ​ബീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.