ആ​ത്മ​വി​ശ്വാ​സ പ​രി​ശീ​ല​ന​ം ന​ൽ​കി

09:51 PM Feb 12, 2017 | Deepika.com
പെ​രി​ന്ത​ൽ​മ​ണ്ണ: സാ​ന്ത്വ​നം ദ​ശ​ദി​ന​ക്യാ​ന്പി​ന്‍റെ ആ​റാം ദി​നം അം​ഗ​ങ്ങ​ൾ​ക്ക് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന പ​രി​ശീ​ല​ന​ങ്ങ​ൾ ന​ൽ​കി. അ​ര​ക്കു താ​ഴെ ത​ള​ർ​ന്നെ​ങ്കി​ലും ജീ​വി​ത​ത്തെ മ​ന​ക്ക​രു​ത്തോ​ടെ നേ​രി​ടാ​ൻ ത​ങ്ങ​ൾ​ക്ക് ക​ഴി​യു​മെ​ന്ന് ക്യാ​ന്പാം​ഗ​ങ്ങ​ൾ​ക്ക് തൊ​ഴി​ൽ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ ബോ​ധ്യ​പ്പെ​ടു​ത്ത​നാ​യി അ​ലി മ​ണ്ണാ​ർ​മ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ബാ​ഗ് നി​ർ​മാ​ണം പ​രി​ശീ​ലി​പ്പി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ആ​ശു​പ​ത്രി​യി​ലെ സ​ർ​ജ​ൻ ഡോ.​രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ന്നു. എം​ഇ​എ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​ർ​മാ​രാ​യ ടി.​ന​ജീ​ബ്, സി.​പി.​മു​ഹ​മ്മ​ദ് സാ​ദി​ഖ് എ​ന്നി​വ​രും മെ​ഡി​ക്ക​ൽ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി. സാം​സ്കാ​രി​ക സാ​യാ​ഹ്ന​ത്തി​ന് അ​ങ്ങാ​ടി​പ്പു​റം റി​ഹാ​ലി​യ സ്കൂ​ൾ ഓ​ഫ് മ്യൂ​സി​ക്ക​ലി​ലെ മു​ര​ളി മോ​ഹ​ൻ​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​ലി​ൻ സോ​ളോ അ​ര​ങ്ങേ​റി. യോ​ഗ പ​രി​ശീ​ല​ക​ൻ ഷം​സു​ദ്ദീ​ൻ ക്യാ​ന്പ് അം​ഗ​ങ്ങ​ൾ​ക്ക് യോ​ഗ പ​രി​ശീ​ല​നം ന​ൽ​കി.