ഫൊ​റോ​ന പ​ള്ളി​യി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് ക​വ​ർ​ച്ച

01:40 AM Feb 10, 2017 | Deepika.com
വ​ട​ക്കാ​ഞ്ചേ​രി: സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഫൊ​റോ​ന പ​ള്ളി​യി​ലെ ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​ർ​ന്നു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണു മോ​ഷ​ണം ന​ട​ന്ന​ത്. പ​ള്ളി​യി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സി​സി​ടി​വി കാ​മ​റ​യി​ൽ മോ​ഷ​ണ​ദൃ​ശ്യ​ങ്ങ​ൾ ഉ​ണ്ടെ​ങ്കി​ലും മു​ഖം​മൂ​ടി​യി​ട്ട​തി​നാ​ൽ വ്യ​ക്ത​ത​യി​ല്ല. പ​ള്ളി സെ​മി​ത്തേ​രി​യോ​ടു ചേ​ർ​ന്നു​ള്ള വാ​തി​ൽ ക​ന്പി​പ്പാ​ര ഉ​പ​യോ​ഗി​ച്ച് തു​റ​ന്ന് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​വ് അ​ൾ​ത്താ​ര​യോ​ട് ചേ​ർ​ന്നു​ള്ള ര​ണ്ടു ഭ​ണ്ഡാ​ര​ങ്ങ​ളും കു​ത്തി​പ്പൊ​ളി​ച്ച് പ​ണം ക​വ​രു​ന്ന ദൃ​ശ്യം ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട ്.
എ​ല്ലാ ആ​ഴ്ച​യി​ലും ബു​ധ​ൻ, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ ഭ​ണ്ഡാ​രം തു​റ​ക്കാ​റു​ണ്ടെങ്കി​ലും തി​ര​ക്കു​മൂ​ലം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച ഭ​ണ്ഡാ​രം തു​റ​ന്നി​രു​ന്നി​ല്ല. കാ​ൽ ല​ക്ഷം രു​പ​യു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട​താ​യി പ​ള്ളി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
ഇ​ന്ന​ലെ രാ​വി​ലെ പ​ള്ളി​യി​ലെ​ത്തി​യ ക​പ്യാ​ർ പോ​ൾ​സ​നാ​ണ് പ​ള്ളി​യു​ടെ വാ​തി​ലു​ക​ൾ തു​റ​ന്നു​കി​ട​ക്കു​ന്ന​തു ക​ണ്ട​ത്. തു​ട​ർ​ന്ന് പ​ള്ളി അ​ധി​കാ​രി​ക​ളെ വി​വ​ര​മ​റി​യ​ച്ച് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഭ​ണ്ഡാ​ര​ങ്ങ​ൾ കു​ത്തി​പ്പൊ​ളി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തെക്കു​റി​ച്ച് ഫൊ​റോ​ന പ​ള്ളി വി​കാ​രി വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ വി​ദ​ഗ്ദ പ​രി​ശോ​ധ​ന​യ്ക്കാ​യി പോ​ലീ​സി​നു ന​ല്കി. മാ​സ​ങ്ങ​ൾ​ക്കു മു​ൻ​പ് പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ന്നി​രു​ന്നു.
ഇ​ത​ട​ക്കം സ​മീ​പ നാ​ളു​ക​ളി​ൽ ന​ട​ന്ന മോ​ഷ​ണ പ​ര​ന്പ​ര​ക​ളി​ലെ പ്ര​തി​ക​ളെ പി​ടി​കൂ​ടാ​ൻ പോ​ലീ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തെ നി​യോ​ഗി​ച്ച് പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കി​യെ​ങ്കി​ലും ക​വ​ർ​ച്ച​ക​ൾ തു​ട​രു​ക​യാ​ണ്.