ചാ​ല​ക്കു​ടി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ എ​ട്ടാ​മി​ട തിരുനാൾ കൊടിയേറ്റം ഇന്ന്

01:40 AM Feb 10, 2017 | Deepika.com
ചാ​ല​ക്കു​ടി: സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ൾ എ​ട്ടാ​മി​ടം മാ​ർ​ക്ക​റ്റ് റോ​ഡി​ലു​ള്ള സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ക​പ്പേ​ള​യി​ൽ ഇ​ന്നു കൈീ​ട്ട് ആ​റി​നു വി​കാ​രി ഫാ. ​ജോ​സ് പാ​ലാ​ട്ടി കൊ​ടി ഉ​യ​ർ​ത്തു​ന്ന​തോ​ടെ ആ​രം​ഭി​ക്കും.
ടൗ​ണി​ലെ 71 വ്യാ​പാ​രി​കൾ ഉൾപ്പെട്ട ജോ​ണ്‍​പോ​ൾ രണ്ടാ മൻ കൂ​ട്ടാ​യ്മ​യുടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷം. തൂ​ക്കു​വി​ള​ക്ക് തി​രി പ്ര​കാ​ശ​നം, തു​ട​ർ​ന്ന് ല​ദീ​ഞ്ഞ്, നൊ​വേ​ന, ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴി​നു പ്ര​സു​ദേ​ന്തി വാ​ഴ്ച, ല​ദീ​ഞ്ഞ്, നൊ​വേ​ന, തു​ട​ർ​ന്ന് കു​ടും​ബ​കൂ​ട്ടാ​യ്മ.
ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നു ​പ​ള്ളി​യി​ൽ​നി​ന്ന് ക​പ്പേ​ള​യി​ലേ​ക്ക് അ​ന്പു​പ്ര​ദ​ക്ഷി​ണം ആ​രം​ഭി​ക്കും.
വൈ​കീ​ട്ട് ആ​റി​നു ല​ദീ​ഞ്ഞ്, നൊ​വേ​ന, 6.30നു ​ക​പ്പേ​ള​യി​ൽ​നി​ന്ന് ആ​രം​ഭി​ക്കു​ന്ന അ​ന്പു​പ്ര​ദ​ക്ഷി​ണം ജം​ഗ്്ഷ​ൻ ചു​റ്റി പ​ള്ളി​യി​ൽ സ​മാ​പി​ക്കും. രാ​ത്രി 8.30നു ​വ​ർ​ണമ​ഴ ഉ​ണ്ടാ​യി​രി​ക്കും. മാ​ർ​ക്ക​റ്റ് അ​ന്പു​പ്ര​ദ​ക്ഷി​ണ​വും ടൗ​ണ്‍​ചു​റ്റി പ​ള്ളി​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് മാ​ർ​ക്ക​റ്റി​ൽ ഗാ​ന​മേ​ള ഉ​ണ്ടാ​യി​രി​ക്കും.