വടക്കാഞ്ചേരി: സംസ്ഥാനത്ത് 2011- 12 സാന്പത്തിക വർഷത്തിൽ കണ്‍സ്യൂമർ ഫെഡിന്റെ നേതൃത്വത്തിൽ വാങ്ങിക്കൂട്ടിയ മൊബൈൽ സൂപ്പർമാർക്കറ്റ് വാഹനങ്ങൾ കോടികളുടെ നഷ്ടത്തിൽ ലേലംചെയ്തു വിൽക്കുന്നു.
മന്ത്രിസി.എൻ. ബാലകൃഷ്ണൻ മന്ത്രിയായിരുന്നപ്പോൾ കോടികൾ മുടക്കി വാങ്ങിയ ഒന്‍പത് റ്റാറ്റ - 709 മിനിലോറി കളാണ് ചുരുങ്ങിയ വിലയ്ക്ക് വിൽക്കുന്നത്. വടക്കാഞ്ചേരി സിറ്റി ടവറിൽ പ്രവർത്തിക്കുന്ന കണ്‍സ്യൂമർ ഫെഡിന്റെ റീജനൽ ഓഫീസിൽ വച്ചായിരുന്നു ലേലം കൊണ്ട ത് .
സമയത്തിന് ലേലം നടക്കാത്തതിനാൽ വിരലിൽ എണ്ണാവുന്ന വ്യക്തികൾ മാത്രമാണ് ലേലത്തിൽ പങ്കെടുത്തത് .
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു ലേലം നടക്കേണ്ട ിയിരുന്നത് കൃത്യസമയത്ത് അധികൃതർ ലേലം ചെയ്യാത്തതിനെ തുടർന്ന് ലേലം കൊള്ളാൻ എത്തിയ നിരവധി പേർ തിരിച്ചു പോയി ഇതിനു മുൻപ് രണ്ടു തവണലേലം വച്ചിരിന്നു. അറിയിപ്പുകളുടെ കുറവാണ്. ലേലത്തിന് ജനങ്ങൾ എത്താത്തത് എന്ന് നാട്ടുകാർ പരാതി പറയുന്നു
കൺസ്യൂമർ ഫെഡ് വാഹനങ്ങൾ ലേലം ചെയ്തു
01:40 AM Feb 10, 2017 | Deepika.com