തൃശൂർ: വരടിയം ഗവ. യുപി സ്കൂളിന്റെ ശതാബ്ദി മന്ദിര സമർപ്പണവും ശതാബ്ദി ആഘോഷ സമാപനവും നാളെ നടക്കും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സ്മരണിക പ്രകാശനവും നടക്കും.
അനിൽ അക്കര എംഎൽഎ അധ്യക്ഷനാകും. പി.കെ. ബിജു എംപി വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. മുൻമന്ത്രി സി.എൻ. ബാലകൃഷ്ണൻ, കേരള സാഹിത്യ അക്കാദമി സെക്രട്ടറി കെ.പി. മോഹനൻ, നടൻ ശിവജി ഗുരുവായൂർ എന്നിവർ പങ്കെടുക്കും. വിജയബാബുരാജ്, പദ്മിനി, ഡോ.പി.എം. ദാമോദരൻ, പി.എൽ. രുഗ്മിണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
വരടിയം ഗവ.യുപി സ്കൂൾ ശതാബ്ദി മന്ദിര സമർപ്പണം നാളെ
01:40 AM Feb 10, 2017 | Deepika.com