എ​ഫ്സി ടീ​മി​ന്‍റെ പു​തി​യ കു​ട്ടി​ക​ൾ​ക്കു പ​രി​ശീ​ല​നം

01:37 AM Feb 10, 2017 | Deepika.com
തൃ​ശൂ​ർ: എ​ഫ്സി കേ​ര​ള ഫു​ട്ബോ​ൾ ടീ​മി​നോ​ട​നു​ബ​ന്ധി​ച്ചു തു​ട​ങ്ങി​യി​ട്ടു​ള്ള എ​ഫ്സി കേ​ര​ള സോ​ക്ക​ർ സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു മു​ൻ സ്പീ​ക്ക​ർ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ സ്പോ​ർ​ട്സ് കി​റ്റ് വി​ത​ര​ണം ചെ​യ്തു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് കാ​ട്ടൂ​ക്കാ​ര​ൻ അ​ധ്യ​ക്ഷ​നാ​യി. ടി.​എ​സ്. പ​ട്ടാ​ഭി​രാ​മ​ൻ, എ​ഫ്സി​യു​ടെ ഡ​യ​റ​ക്ട​ർ വി.​എ. നാ​രാ​യ​ണ​മേ​നോ​ൻ, കെ.​പി. സ​ണ്ണി, എ​ൻ. സു​രേ​ഷ്ബാ​ബു, കെ.​എ. ന​വാ​സ്, ഡേ​വി​സ് മൂ​ക്ക​ൻ, ടി.​ജി. പു​രു​ഷോ​ത്ത​മ​ൻ, കെ.​പി. പ​ര​മേ​ശ്വ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
1999 മു​ത​ൽ 2011 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ജ​നി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും 12 വ​യ​സി​നു താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണു ക്യാ​ന്പി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ രാ​വി​ലെ 6.30 മു​ത​ലാ​ണു പ​രി​ശീ​ല​നം.