സബ് രജിസ്ട്രാർ ഓഫീസിൽ
അദാലത്ത് ഇന്ന്
അന്തിക്കാട്: അന്തിക്കാട് സബ് രജിസ്ട്രാർ ഓഫീസിലെ 1986 മുതൽ 2010 മാർച്ച് 31 വരെയുള്ള കാലയളവിലെ അണ്ടർ വാല്യുവേഷൻ കേസുകളിലെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി അദാലത്ത് ഇന്ന്.
സബ് രജിസട്രാർ ഓഫീസിൽ രാവിലെ ഒന്പതുമുതൽ വൈകീട്ട് ആറുവരെയാണ് അദാലത്ത്.
വൈദ്യുതി മുടങ്ങും
വലപ്പാട്/ അന്തിക്കാട്: വലപ്പാട് 110 കെ.വി. സബ് സ്റ്റേഷൻ മാടക്കത്തറ - ചേർപ്പ് വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വലപ്പാട്, അന്തിക്കാട് സബ് സ്റ്റേഷൻ ഫീഡറുകളിൽനിന്ന് വൈദ്യുതി വിതരണം നടത്തുന്ന പ്രദേശങ്ങളിൽ ഇന്നുരാവിലെ 8.30 മുതൽ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
ഇരിങ്ങാലക്കുട: 110 കെവി വൈദ്യുതി ലൈനുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട, ചേർപ്പ്, വലപ്പാട്, കാട്ടൂർ എന്നീ 110 കെവി സബ്സ്റ്റേഷൻ പരിധികളിലും 33 കെവി വെള്ളാങ്കല്ലൂർ, പറപ്പൂക്കര, ചിറക്കൽ, അന്തിക്കാട്, കയ്പമംഗലം, അഞ്ചങ്ങാടി, മേത്തല സബ്സ്റ്റേഷൻ പരിധികളിലും നാളെ രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം മുടങ്ങും.
സാമൂഹ്യ സുരക്ഷാ പെൻഷൻ
വലപ്പാട്: വലപ്പാട് ഗ്രാമപഞ്ചായത്തിൽനിന്ന് നിലവിൽ വിവിധ സാമൂഹ്യ സുരക്ഷ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളിൽ സത്യപ്രസ്താവന നൽകിയിട്ടും പ്െൻഷൻ ലഭിച്ചിട്ടില്ലാത്തവർ ഒറിജിനൽ രേഖകളുമായി 15നുള്ളിൽ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. ആധാർ എടുക്കാൻ സാധിക്കാത്തവർ ആ വിവരവും പഞ്ചായത്തിൽ അറിയിക്കേണ്ടതാണെന്നും സെക്രട്ടറി അറിയിച്ചു.
ഗ്രാമപഞ്ചായത്തിലെ കെട്ടിടനികുതി ഒറ്റത്തവണയായി അടയ്ക്കുന്നവർക്ക് കുടിശികയുടെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ടെന്നും സെക്രട്ടറി വ്യക്തമാക്കി.
നികുതി അടയ്ക്കാൻ
തൃപ്രയാർ: നാട്ടിക ഗ്രാമപഞ്ചായത്ത് 16-17 ജനകീയാസൂത്രണ പദ്ധതി പ്രകാരം വിത്ത്, വളം, ഗുണഭോക്തൃലിസ്റ്റിൽ പേരുള്ള ഗുണഭോക്താക്കൾ നികുതി രശീതിയും പണവുമായി 15നുള്ളിൽ നാട്ടിക കൃഷിഭവനിലെത്തണം.
ചേനവിത്ത് - 200 രൂപ, മഞ്ഞൾ വിത്ത് - 20 രൂപ, പച്ചക്കറികൃഷിക്ക് വിത്ത്, വളം - 265 രൂപ എന്നിവയാണ് അടയ്ക്കേണ്ടതെന്നു നാട്ടിക കൃഷി ഓഫീസർ അറിയിച്ചു.
ഓർമിക്കാൻ
01:37 AM Feb 10, 2017 | Deepika.com