സ്കൂളിൽ മലയാള തിളക്കം
01:37 AM Feb 10, 2017 | Deepika.com
പുന്നയൂർ: മന്ദലംകുന്ന് ഗവ. ഫിഷറീസ് യുപി സ്കൂളിൽ മലയാളത്തിളക്ക പ്രഖ്യാപനച്ചടങ്ങ് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സീനത്ത് അഷറഫ് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ടി.കെ.ഖാദർ അധ്യക്ഷത വഹിച്ചു. ഭാഷാപഠനത്തിൽ പുറകോട്ട് നിൽക്കുന്ന മൂന്ന്, നാല് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് പരിശീലനം നൽകിയത്. പ്രധാനാധ്യാപിക പിഎസ്.മോളി, സി.ജെ.റാണി, പിടിഎ ഷക്കീല ഹൈദർ, എസ്എംസി ചെയർമാൻ അസീസ് മന്ദലംകുന്ന് എന്നിവർ പ്രസംഗിച്ചു.