ചൂണ്ടലിലെ ആംഗൻവാടികളിൽ പോഷകാഹാര പദ്ധതി തുടങ്ങി
01:37 AM Feb 10, 2017 | Deepika.com
കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ ആംഗൻവാടികളിൽ പോഷകാഹാര പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ 18 വാർഡുകളിലായി പ്രവർത്തിക്കുന്ന 30 ആംഗൻവാടികളിലെ കുട്ടികളുടെ ആരോഗ്യ സുരക്ഷ ലക്ഷ്യമിട്ടാണ് പരിപാടി. ആയമുക്ക് മഹാത്മാ ആംഗൻവാടിയിൽ സംഘടിപ്പിച്ച ചടങ്ങിൽ ചൂണ്ടൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.കരീം പോഷകാഹാരപദ്ധതി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണ് ഷൈലജ പുഷ്പാകരൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.കെ.ആന്റണി, പഞ്ചായത്തംഗങ്ങളായ പി.കെ.സുഗതൻ, ഷീബ ജയപ്രകാശ്, ആംഗൻവാടി പ്രതിനിധികളായ ലൈല കരീം, സത്യഭാമ, രാജി എന്നിവർ പ്രസംഗിച്ചു.