ആ​ത്മീ​യ സ​മ്മേ​ള​നം പാ​വ​റ​ട്ടി​യി​ൽ

01:37 AM Feb 10, 2017 | Deepika.com
വെ​ങ്കി​ട​ങ്ങ്: കേ​ര​ള മു​സ്്ലിം ജ​മാ​അ​ത്ത് എ​സ്.വൈ.​എ​സ്, എ​സ്എ​സ്എ​ഫ് പാ​വ​റ​ട്ടി സ​ർ​ക്കി​ൾ ക​മ്മി​റ്റി​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ത്മീ​യ സ​മ്മേ​ള​നം ഞാ​യ​റാ​ഴ്ച ആ​റി​നു പാ​വ​റ​ട്ടി കാ​ശ്മീ​ർ റോ​ഡി​നു സ​മീ​പം പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ സ​യ്യി​ദ് മു​സ്ത​ഫ ത​ങ്ങ​ൾ ന​ഗ​റി​ൽ ന​ട​ത്തു​മെ​ന്നു പാ​വ​റ​ട്ടി​യി​ൽ വി​ളി​ച്ചു​ചേ​ർ​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.
കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം എ​ത്തി​ക്കു​ക, നി​ർ​ധ​ന​രും അ​ശ​ര​ണ​രു​മാ​യ രോ​ഗി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ മ​രു​ന്നു​ക​ളും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളും വി​ത​ര​ണം ചെ​യ്യു​ക, വീ​ടി​ല്ലാ​ത്ത​വ​ർ​ക്ക് ഭ​വ​ന നി​ർ​മാ​ണ സ​ഹാ​യം, വി​വാ​ഹ ധ​ന​സ​ഹാ​യം എ​ന്നീ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സ​യ്യി​ദ് ബാ​യ​ർ ത​ങ്ങ​ൾ നി​ർ​വ​ഹി​ക്കു​മെ​ന്നും അ​വ​ർ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കെകെഎ​സ്എം ത​ങ്ങ​ൾ, ന​വാ​സ് പാ​ലു​വാ​യ്, റ​ഫീ​ഖ് വേന്മേനാ​ട്, റ​ഷീ​ദ് മ​ണി​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.