കയ്പമംഗലം: കയ്പമംഗലം ഇരുപതാം വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ അന്തരിച്ച മരത്തേഴത്ത് സജീവന്റെ കുടുംബത്തിനുള്ള ധനസഹായം വിതരണം ചെയ്തു. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഖദീജ പുതിയവീട്ടിൽ ധനസഹായം വിതരണം ചെയ്തു.
സിഡിഎസ് മെന്പർ ഷീബ സതീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ലത ഭരതൻ, സീന സജീവൻ, സിഡിഎസ് ചെയർപേഴ്സണ് എൽസി വിൻസെന്റ്, ചൈതന്യ ഡിവിഷൻ മാനേജർ ശ്രീജ രാജേഷ്, സെയിൽസ് മാനേജർ കെ.ബി. വിപിൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ ചൈതന്യ ഹെർബൽസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ തയ്യൽ മെഷീനും വിജിത സജീവനു കൈമാറി.
ധനസഹായം വിതരണം ചെയ്തു
01:28 AM Feb 10, 2017 | Deepika.com