കോ​ട്ട​പ്പു​റം കോ​ട്ട പ​ള്ളി​യി​ൽ തി​രു​നാ​ൾ

01:28 AM Feb 10, 2017 | Deepika.com
കൊ​ടു​ങ്ങ​ല്ലൂ​ർ: കോ​ട്ട​പ്പു​റം കോ​ട്ട തി​രു​കു​ടും​ബ​ദേ​വാ​ല​യ​ത്തി​ലെ
മ​ധ്യ​സ്ത തി​രു​നാ​ളും, വി​ശു​ദ്ദ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ അ​ന്പ്
എ​ഴു​ന്നെ​ള്ളി​പ്പും വെ​ള്ളി, ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ൽ വി​വി​ധ
പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും.
ഇ​ന്നു വൈ​കീ​ട്ട് 5.30നു ​കോ​ട്ട​പ്പു​റം സെ​ന്‍റ് മൈ​ക്കി​ൾ​സ് ക​ത്തീ​ഡ്ര​ൽ വി​കാ​രി ഫാ. ​ജോ​സ​ഫ് ജോ​ഷി മു​ട്ടി​ക്ക​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ജോ​ർ​ജ് പാ​ട​ശേ​രി​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ലി​റ്റ​നി​യും ഉ​ണ്ടാ​കും. ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​നു അ​ന്പ് പ്ര​ദ​ക്ഷി​ണ​വും 5.30നു ​ദി​വ്യ​ബ​ലി​യും ഉ​ണ്ടാ​കും. റ​വ. ഡോ. ​ഫ്രാ​ൻ​സീ​സ് കെ.​പ​ട​മാ​ട​ൻ മു​ഖ്യ​കാ​ർ​മി​ക​നാ​കും. ഫാ. ​ജൈ​ജു
ഇ​ല​ഞ്ഞി​ക്ക​ൽ വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.
തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​റാ​ഴ്ച രാ​വി​ലെ 9.30നു ​ആ​ഘോ​ഷ​
മാ​യ ദി​വ്യ​ബ​ലി​യി​ൽ ആ​ർ​ച്ച് ബി​ഷ​പ് എ​മരിറ്റ​സ് ഡോ. ​ഫ്രാ​ൻ​സി​സ് ക​ല്ല​റ​യ്ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​സ് തോ​മ​സ് ഒ.​കാം വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷിണ​ത്തോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കും.