വള്ളിവട്ടം: വള്ളിവട്ടം സെന്റ് ജോസഫ്സ് ദേവാലയത്തിൽ അന്‍പു തിരുനാളിനു കൊടിയേറി. കൽപറന്പ് ഫൊറോന വികാരി ഫാ. ഫ്രാൻസീസ് കൊടിയൻ കൊടിയേറ്റം നിർവഹിച്ചു. നാളെ രാവിലെ എട്ടിന് വീടുകളിലേക്ക് അന്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ നിന്ന് ആരംഭിക്കും. രാത്രി 10 ന് അന്പ് എഴുന്നള്ളിപ്പുകൾ പള്ളിയിൽ സമാപിക്കും.
തിരുനാൾ ദിനമായ 12 ന് രാവിലെ 10 ന് നടക്കുന്ന ദിവ്യബലിക്ക് ഫാ. ജോയ് പയ്യപ്പിള്ളി മുഖ്യകാർമികത്വം വഹിക്കും. ഫാ. ജിനോജ് കോലഞ്ചേരി സന്ദേശം നൽകും. ഉച്ചതിരിഞ്ഞ് 4.30 ന് ആരംഭിക്കുന്ന തിരുനാൾ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയിൽ സമാപിക്കും. 13 ന് രാവിലെ 6.30 ന് മരിച്ചവരെ പ്രത്യേകം അനുസ്മരിച്ചു കൊണ്ടുള്ള ദിവ്യബലി നടക്കും.
തിരുനാളിന്റെ വിജയത്തിനായി വികാരി ഫാ. ബിനോയ് കോഴിപ്പാട്ട്, കൈക്കാരന്മാരായ എം.എ. ഷൈജൻ, പ്രീജോ ജോണി,
കണ്‍വീനർ എം.എ ജോമോൻ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റിയാണ് രൂപീകരിച്ചിരിക്കുന്നത്.
വള്ളിവട്ടം പള്ളിയിൽ തിരുനാൾ
01:28 AM Feb 10, 2017 | Deepika.com