മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്നതിനെതിരെ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കു പ​രാ​തി

01:28 AM Feb 10, 2017 | Deepika.com
ഇ​രി​ങ്ങാ​ല​ക്കു​ട: ധാ​ന്യ മി​ല്ലു​ക​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന് മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ അ​നു​മ​തി​പ​ത്രം ഹാ​ജ​രാ​ക്ക​ണ​മെ​ന്ന ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ മു​കു​ന്ദ​പു​രം താ​ലൂ​ക്ക് കൂ​ലി ഹ​ള്ള​ർ റൈ​സ്മി​ൽ അ​സോ​സി​യേ​ഷ​ൻ ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി​ക്കും കൗ​ണ്‍​സി​ലി​നും പ​രാ​തി ന​ൽ​കി.
മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ മു​പ്പ​തോ​ളം മി​ല്ലു​ക​ളി​ൽ ഭൂ​രി​പ​ക്ഷ​വും 50 വ​ർ​ഷ​ത്തി​ല​ധി​കം പ​ഴ​ക്ക​മു​ള്ള​വ​യാ​ണ്. ആ​ളു​ക​ൾ കൊ​ണ്ടു​വ​രു​ന്ന ധാ​ന്യ​ങ്ങ​ൾ അ​പ്പോ​ൾ​ത്ത​ന്നെ പൊ​ടി​ച്ചു ന​ൽ​കു​ക​യാ​ണ് ഇ​വി​ടെ ചെ​യ്യു​ന്ന​ത്. മി​ല്ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം മൂ​ലം മ​ലി​നീ​ക​ര​ണ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​വു​ന്ന​താ​യി നി​ല​വി​ൽ പ​രാ​തി​ക​ളി​ല്ലെ​ന്നും ഭൂ​രി​ഭാ​ഗം മി​ല്ലു​ട​മ​ക​ളും മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡി​ൽനി​ന്ന് അ​നു​മ​തി എ​ടു​ക്കാ​ൻ പ്രാ​പ്ത​ര​ല്ലെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. നി​ല​വി​ലെ മി​ല്ലു​ക​ളു​ടെ ലൈ​സ​ൻ​സു​ക​ൾ യ​ഥാ​സ​മ​യം പു​തു​ക്കി ന​ൽ​ക​ണ​മെ​ന്നും പു​തി​യ മി​ല്ലു​ക​ൾ​ക്കുമാ​ത്രം പു​തി​യ നി​യ​മം ബാ​ധ​ക​മാ​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.