ലൈ​ബ്ര​റി പ്ര​ഫ​ഷ​ണ​ലു​ക​ൾ യു​വ​ത്വ​ത്തി​ന്‍റെ നാ​ഡി​മി​ടി​പ്പ​റി​യ​ണം: ഡോ.​ അ​ച്യു​ത് ശ​ങ്ക​ർ

01:03 AM Feb 10, 2017 | Deepika.com
തി​രൂ​ർ: വി​വ​ര​ങ്ങ​ളും വി​ജ്ഞാ​ന​വും പെ​യ്തി​റ​ങ്ങു​ന്ന പു​തി​യ കാ​ല​ത്ത് ആ​ധു​നി​ക യു​വ​ത്വ​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും നാ​ഡി​മി​ടി​പ്പ​റി​യാ​ൻ ലൈ​ബ്ര​റി പ്ര​ഫ​ഷ​ണ​ലു​ക​ൾ​ക്ക് ക​ഴി​യ​ണ​മെ​ന്നു കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല കം​പ്യൂ​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ആ​ൻ​ഡ് ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് വ​കു​പ്പ് മേ​ധാ​വി ഡോ.​ അ​ച്യു​ത് ശ​ങ്ക​ർ എ​സ്.​ നാ​യ​ർ.
മ​ല​യാ​ളം സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ക്കു​ന്ന "കാം’ (​നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ഓ​ണ്‍ അ​ക്കാ​ഡ​മി​ക് ലൈ​ബ്ര​റി മാ​നേ​ജ്മെ​ന്‍റ്) ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ര​ണ്ടാം ദി​വ​സം സോ​ഷ്യ​ൽ മീ​ഡി​യ​യും ലൈ​ബ്ര​റി സേ​വ​ന​ങ്ങ​ളും എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സ​മൂ​ഹ​ത്തി​ലും കു​ടും​ബ​ത്തി​ലും അ​ധി​കാ​ര​സ​മ​വാ​ക്യ​ങ്ങ​ൾ മാ​റി​ക്ക​ഴി​ഞ്ഞു. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ൽ കാ​ര​ണ​വ​രു​ടെ​യും കാ​ലം ക​ഴി​ഞ്ഞു. പു​തി​യ കാ​ലം സൗ​ഹൃ​ദ​ങ്ങ​ളു​ടെ കാ​ല​മാ​ണ്. കു​ടും​ബാം​ഗ​ങ്ങ​ൾ ത​മ്മി​ലും ക്ലാ​സ് മു​റി​ക​ളി​ലും സു​ഹൃ​ദ്ബ​ന്ധ​ത്തി​ന്‍റെ അ​ന്ത​രീ​ക്ഷ​മാ​ണ് ഇ​ന്ന് നി​ല​നി​ൽ​ക്കു​ന്ന​ത്. ഈ ​മാ​റ്റം ലൈ​ബ്ര​റി പ്ര​ഫ​ഷ​ണ​ലു​ക​ളും ഉ​ൾ​ക്കൊ​ള്ളേ​ണ്ട​തു​ണ്ട്. വാ​യ​ന​ക്കാ​ര​നെ മാ​ടി വി​ളി​ക്കും​വി​ധം ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളാ​യി ലൈ​ബ്ര​റി​ക​ൾ മാ​റ​ണ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
ഡാ​റ്റാ ബാ​ങ്കു​ക​ൾ സാ​ർ​വ​ത്രി​ക​മാ​യി​രി​ക്കെ വി​ദ​ഗ്ധ​മാ​യ മാ​നേ​ജ്മെ​ന്‍റി​ലൂ​ടെ മാ​ത്ര​മേ അ​വ ഗ​വേ​ഷ​ക​രി​ലും വാ​യ​ന​ക്കാ​രി​ലും എ​ത്തി​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളു​വെ​ന്ന് "ഡാ​റ്റാ റി​പ്പോ​സി​റ്റ​റീ​സ് ' എ​ന്ന വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ച ബം​ഗ​ളൂ​രു ഡി​ആ​ർ​ടി​സി മേ​ധാ​വി ഡോ.​എ.​ആ​ർ.​ഡി. പ്ര​സാ​ദ് വ്യ​ക്ത​മാ​ക്കി.
പോ​ണ്ടി​ച്ചേ​രി യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഡോ.​ സം​യു​ക്ത​ര​വി ഡി​ജി​റ്റ​ൽ ലൈ​ബ്ര​റി മേ​ഖ​ല​യി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​ബ​ന്ധം അ​വ​ത​രി​പ്പി​ച്ചു.
ഡോ.​ അ​ബ്ദു​ൾ അ​സീ​സ് (കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല) ഡോ.​ടി. സു​നി​ത, ഡോ. ​പി.​ ശ്രീ​ജ​യ (ഐ​ഐ​എം കോ​ഴി​ക്കോ​ട്) വി.​എ​സ്.​ കു​ഞ്ഞു​മു​ഹ​മ്മ​ദ്, വി​മ​ൽ കു​മാ​ർ (എം​ജി സ​ർ​വ​ക​ലാ​ശാ​ല) എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ലെ ഐ​ടി അ​പ്ലി​ക്കേ​ഷ​നു​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി കേ​സ് സ്റ്റ​ഡി അ​വ​ത​രി​പ്പി​ച്ചു.
ഡോ.​കെ.​പി.​വി​ജ​യ​കു​മാ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ന​ത്തി​ൽ വൈ​സ് ചാ​ൻ​സ​ല​ർ കെ.​ ജ​യ​കു​മാ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി.
ലൈ​ബ്ര​റി ഉ​പ​ദേ​ഷ്ടാ​വും സ​മ്മേ​ള​ന​ത്തി​ന്‍റെ ക​ണ്‍​വീ​ന​റു​മാ​യ പി.​ജ​യ​രാ​ജ​ൻ പ്ര​ബ​ന്ധ​ങ്ങ​ൾ ക്രോ​ഡീ​ക​രി​ച്ച് പ്ര​സം​ഗി​ച്ചു.