പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയിലെ 2016-17 വാർഷിക പദ്ധതിയിൽ ഉൾപ്പെട്ട 10.49 കോടി രൂപയുടെ മരാമത്ത് പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. മാർച്ച് 31ന് പൂർത്തിയാക്കുന്ന രൂപത്തിലാണ് 34 വാർഡുകളിലെ നൂറ്റിത്തൊണ്ണൂറോളം റോഡ് പ്രവർത്തികളും പതിമൂന്നോളം പൊതു കെട്ടിടങ്ങളുടെ അറ്റകുറ്റനിർമാണപ്രവൃത്തി ആരംഭിച്ചത്. ഈ സാന്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഉണ്ടായ നിയമസഭാ തെരഞ്ഞെടുപ്പും തുടർന്ന് മരാമത്ത് പ്രവൃത്തികളുടെ നിരക്കിലുണ്ടായ തുടർച്ചയായ മാറ്റങ്ങളും മരാമത്ത് പ്രവൃത്തികൾക്ക് ചെറിയ കാലതാമസം ഉണ്ടാക്കിയെങ്കിലും സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള എല്ലാ വിധ സജ്ജീകരണങ്ങളും നഗരസഭ പൂർത്തിയാക്കിട്ടുണ്ട്.
വാർഡ് ഒന്നിൽ 29.93 ലക്ഷത്തിന്റെ മരാമത്ത് പ്രവൃത്തിയും, വാർഡ് രണ്ടിൽ 27.88 ലക്ഷം, 3 ൽ 14.92,4ൽ 17.90, 5 ൽ 23.60, 6 ൽ 38.73,7ൽ 20.85,8ൽ 19.17, 9ൽ 21.32,10 ൽ 7.85, 11ൽ 73.73, 12ൽ 33.50, 13ൽ, 27.50,14ൽ 3 0.25, 15 ൽ 16.37, 16ൽ 42.16, 17 ൽ 29.87, 18 ൽ 49. 84, 19 ൽ 36. 15, 20 ൽ 29. 35, 21 ൽ 35. 35, 22 ൽ 27.55 ,23ൽ 30. 38,24ൽ 22.99, 25 ൽ 29.44, 26 ൽ 22.75, 27 ൽ 26.60, 28 ൽ 11.80, 29 ൽ 24.60, 30 ൽ 28.65, 31 ൽ 31.05,32ൽ 22.19, 33 ൽ 12.64, 34 ൽ 22.2 2 എന്നിങ്ങനെ റോഡ് പ്രവൃത്തികളും 1.2 കോടി രൂപയുടെ ആംഗൻവാടി, സ്കൂൾ, ക്രിമിറ്റോറിയം കെട്ടിടങ്ങളുടെ നിർമാണം, മെയിന്റനൻസ് എന്നിവയുമാണ് ഈ വർഷത്തെ മരാമത്ത് പ്രവൃത്തികൾ. മരാമത്ത് പ്രവൃത്തികളുടെ ഉദ്ഘാടനം പത്തൊന്‍പതാം വാർഡിലെ സുബ്രഹ്മണ്യ ക്ഷേത്രം റോഡ് നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് കൊണ്ട് നഗരസഭാ ചെയർമാൻ മുഹമ്മദ് സലീം നിർവഹിച്ചു.
മരാമത്ത് ചെയർമാൻ എ.രതി അല്ലക്കാട്ടിൽ അധ്യക്ഷയായി. കെ.വന്ദന, സി.പ·നാഭൻ, സി.എം.ഉണ്ണികൃഷ്ണൻ, ബാബു മുണ്ടേക്കാട്, എം.കെ.ബാലകൃഷ്ണൻ എന്നിവർ ആശംസകളർപ്പിച്ചു. കൗണ്‍സിലർ അന്പിളി മനോജ് സ്വാഗതവും, കെ.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
10.49 കോടിയുടെ മരാമത്ത് പ്രവ ൃത്തികൾക്ക് തുടക്കം
01:03 AM Feb 10, 2017 | Deepika.com