റബർ തോട്ടത്തിനു തീപിടിച്ച് 100ലേറെ മരങ്ങൾ കത്തിനശിച്ചു
01:01 AM Feb 10, 2017 | Deepika.com
നിലന്പൂർ: റബർതോട്ടത്തിന് തീപിടിച്ചു 100 ലേറെ റബർ മരങ്ങൾ കത്തിനശിച്ചു. ഇടിവണ്ണ കരിന്പായക്കോട്ടക്ക് സമീപമുള്ള റബർതോട്ടത്തിനാണ് തീപിടിച്ചത്. ഇഞ്ചനാൽ ജോസിന്റെ തോട്ടത്തിലാണ് തീപിടിത്തം ഉണ്ടായത്. രണ്ടാംവർഷ റബർതൈകളാണ് കത്തിനശിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് തീപിടിത്തമുണ്ടായത്. നിലന്പൂരിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്നു ഒരുമണിക്കൂറോളം നടത്തിയ ശ്രമത്തിനെത്തുടർന്നു തീഅണച്ചു.