റോ​ഡ​രി​കി​ൽ ഭീഷണിയായി ടെ​ന്പോ ട്രാ​വ​ല​ർ

01:01 AM Feb 10, 2017 | Deepika.com
ച​ങ്ങ​രം​കു​ളം: എ​ര​മം​ഗ​ലം താ​ഴ​ത്തേ​ൽ​പ്പ​ടി​യി​ൽ കി​ട​ക്കു​ന്ന വാ​ഹ​നം ഇ​നി​യും നീ​ക്കം ചെ​യ്തി​ല്ല. മാ​സ​ങ്ങ​ളാ​യി അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​ണ് ഇ​വി​ടെ​യു​ള്ള ടെ​ന്പോ ട്രാ​വ​ല​ർ. പൊ​ന്നാ​നി-​ഗു​രു​വാ​യൂ​ർ റൂ​ട്ടി​ൽ ദി​നം​പ്ര​തി ച​ര​ക്കു ലോ​റി​ക​ള​ട​ക്കം നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
ഈ ​ടെ​ന്പോ ട്രാ​വ​ല​ർ കാ​ര​ണം ഇ​വി​ടെ​യെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റു വാ​ഹ​ന​ങ്ങ​ൾ​ക്കു സെെഡ് കൊടുക്കാൻ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പി​ൽ നി​ന്നു പൊ​ന്നാ​നി ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​രാ​ണ് കൂ​ടു​ത​ലാ​യും ബു​ദ്ധി​മു​ട്ടു​ന്ന​ത്. വാ​ഹ​ന​ത്തി​ന്‍റെ മ​റ​വി​ൽ എ​തി​രെ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. പ​ല​പ്പോ​ഴും ത​ല​നാ​രി​ഴ​ക്കാ​ണ് അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​കു​ന്ന​ത്. കാ​ൽ​ന​ട​യാ​ത്ര​ക്കാ​രു​ടെ ഭീ​തി​യും ചെ​റു​തൊ​ന്നു​മ​ല്ല. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന ട്രാ​വ​ല​റി​ന്‍റെ പ​ല​ഭാ​ഗ​ങ്ങ​ളും തു​രു​ന്പെ​ടു​ത്ത് ന​ശി​ച്ചു ക​ഴി​ഞ്ഞു. അ​പ​ക​ട​ത്തി​നു വ​ഴി​യൊ​രു​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​യോ ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​രോ വാ​ഹ​നം നീ​ക്കം ചെ​യ്യാ​ൻ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ലെ​ന്നു നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.