നിലന്പൂർ: നിലന്പൂർ ചന്തക്കുന്ന് യുപി സ്കൂൾ റോഡിൽ നാലുദിവസമായി കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു. കഴിഞ്ഞ നാലുദിവസമായി വെള്ളം പാഴാകുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും അധികൃതർ പരിഗണിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ചന്തക്കുന്ന് ഭാഗത്ത് ഉയർന്ന് പ്രദേശമായ ബംഗ്ലാവും കുന്നിലേക്കുള്ള റോഡുകൂടിയാണിത്. ഇതിനോട് ചേർന്ന് പോകുന്ന പൈപ്പുലൈനിൽ ചോർച്ചയുണ്ടാകുന്നതൊടെ മുകൾ ഭാഗത്തേക്ക് വെള്ളം കയറില്ല. മുകളിലെ വീടുകളിൽ വെള്ളത്തിന്റെ ലഭ്യത കുറയുകയും ചെയ്യും. വാർഡംഗത്തോടും ചന്തക്കുന്നിൽത്തന്നെയുള്ള അധികൃതരോടും പറഞ്ഞിട്ടും അവഗണനയാണെന്ന ആരോപണമുണ്ട്.
പൈപ്പ് പൊട്ടി നാലുദിവസമായി വെള്ളം പാഴാകുന്നു
01:01 AM Feb 10, 2017 | Deepika.com