പ്രതിഭകളെ ആദരിച്ചു
12:59 AM Feb 10, 2017 | Deepika.com
പൂക്കോട്ടുംപാടം: യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രതിഭകളെ ആദരിച്ചു. 2016-17 അധ്യയന വർഷത്തിൽ വിവിധ മേഖലകളിൽ വിജയികളായവരേയും സമസ്ത പൊതു പരീക്ഷയിൽ റാങ്ക് നേടിയ വിദ്യാർഥികളേയുമാണ് സ്കൂൾ മാനേജ്മെന്റും പിടിഎയും ചേർന്ന് ആദരിച്ചത്. മലപ്പുറം സെൻട്രൽ സഹോദയയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട കിഡ്സ് ഫെസ്റ്റ്, സ്പോർട്സ്, ആർട്സ്, ഗെയിംസ്, ഇംഗ്ലീഷ് ഫെസ്റ്റ് എന്നിവയിൽ സ്കൂളിലെ കുട്ടികൾ മികച്ച വിജയം കൈവരിച്ചിരുന്നു. പരിപാടിയുടെ ഉദ്ഘാടനം എ.പി.അനിൽകുമാർ എംഎൽഎ നിർവഹിച്ചു.സെക്രട്ടറി കുഞ്ഞാപ്പു അധ്യക്ഷനായിരുന്നു.