ഇ-​പേ സം​വി​ധാ​നം: പ്ര​ഖ്യാ​പ​നം ഇ​ന്ന്

12:59 AM Feb 10, 2017 | Deepika.com
മ​ല​പ്പു​റം: ജി​ല്ല​യി​ലെ മു​ഴു​വ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ​യും നി​കു​തി​ദാ​യ​ക​ർ​ക്ക് വെ​ബ്പേ​ജ് വ​ഴി വ​സ്തു നി​കു​തി ഓ​ണ്‍​ലൈ​ൻ ആ​യി അ​ട​യ്ക്കാ​നും ഡി​ജി​റ്റ​ൽ സി​ഗ്നേ​ച​ർ ഉ​ള​ള ഉ​ട​മ​സ്ഥ​താ സാ​ക്ഷ്യ​പ​ത്രം ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നും സം​വി​ധാ​ന​മാ​യി. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ള​ള മ​ല​പ്പു​റ​ത്തെ 94 ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ-​പേ സം​വി​ധാ​നം സ​ജ്ജ​മാ​യി​ട്ടു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി മ​ല​പ്പു​റ​ത്തെ സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ ഇ-​പേ സം​വി​ധാ​ന​മു​ള്ള ജി​ല്ല​യാ​യി ഇ​ന്നു ഉ​ച്ച​യ്ക്ക് ര​ണ്ടി​നു മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ പ്ര​ഖ്യാ​പി​ക്കും. സ​ക​ർ​മ പ​ദ്ധ​തി​യു​ടെ ജി​ല്ലാ പ്ര​ഖ്യാ​പ​ന​വും മ​ന്ത്രി നി​ർ​വ​ഹി​ക്കും. പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് തീ​രു​മാ​ന​ങ്ങ​ളും മ​റ്റും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് നേ​രി​ട്ടു അ​റി​യാ​ൻ ക​ഴി​യു​ന്ന സം​വി​ധാ​ന​മാ​ണ് സ​ക​ർ​മ.
പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ പി.​ബാ​ല​കി​ര​ണ്‍, ഐ​ക​ഐം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സീ​റാം സാം​ബ​ശി​വ റാ​വു, ക​ള​ക്ട​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മ​റ്റെ​ല്ലാ ഇ​ന്‍റ​ർ​നെ​റ്റ് അ​ധി​ഷ്ഠി​ത സേ​വ​ന​ങ്ങ​ളെ​യും പോ​ലെ ഇ-​പേ​യും മു​ഴു​സ​മ​യം ല​ഭ്യ​മാ​ണ്. സം​സ്ഥാ​ന​ത്ത് ഇ-​പേ സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​ന്ന​തി​ൽ ര​ണ്ടാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന പാ​ല​ക്കാ​ട് ജി​ല്ല ഒ​ഴി​കെ മ​റ്റു 12 ജി​ല്ല​ക​ളി​ലും വി​ര​ലി​ലെ​ണ്ണാ​വു​ന്ന ഗ്രാ​മ പ​ഞ്ചാ​യ​ത്തു​ക​ളേ ഇ-​പേ സം​വി​ധാ​ന​ത്തി​ലേ​ക്ക് മാ​റി​യി​ട്ടു​ള​ളു.