മു​സ്ലിം​ലീ​ഗ് പ്ര​തി​ഷേ​ധ സം​ഗ​മ​വും ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും നാ​ളെ

12:59 AM Feb 10, 2017 | Deepika.com
മ​ല​പ്പു​റം: അ​ന്ത​രി​ച്ച മു​ൻ​കേ​ന്ദ്ര​മ​ന്ത്രി​യും ഇ​ന്ത്യ​ൻ യൂ​ണി​യ​ൻ മു​സ്ലിം​ലീ​ഗി​ന്‍റെ അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഇ. ​അ​ഹ​മ്മ​ദി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ന്ദ്ര​സ​ർ​ക്കാ​രും ഡ​ൽ​ഹി​യി​ലെ റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും കാ​ണി​ച്ച ക്രൂ​ര​ത​ക്കെ​തി​രെ മു​സ്ലിം​ലീ​ഗ് മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി മ​ര​ണ​ക്കി​ട​ക്ക​യി​ലും ഫാ​സി​സം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ നാ​ളെ മ​ല​പ്പു​റം സി​വി​ൽ​സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് പ്ര​തി​ഷേ​ധ​സം​ഗ​മ​വും ഇ. ​അ​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ​വും സം​ഘ​ടി​പ്പി​ക്കും.
കാ​ൽ​നൂ​റ്റാ​ണ്ടു​കാ​ലം ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ന്‍റി​നെ പ്ര​തി​നി​ധീ​ക​രി​ച്ച ഇ. ​അ​ഹ​മ്മ​ദ് ബ​ജ​റ്റ് അ​വ​ത​ര​ണ​ത്തി​ന്‍റെ ത​ലേ​ദി​വ​സം പാ​ർ​ല​മെ​ന്‍റി​ൽ കു​ഴ​ഞ്ഞു​വീ​ഴു​ക​യും ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​പ്പോ​ൾ വെ​ന്‍റി​ലേ​റ്റ​റി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണു​വാ​ൻ മ​ക്ക​ളെ​യോ ബ​ന്ധു​ക്ക​ളെ​യോ രാ​ജ്യ​ത്തെ ഉ​ന്ന​ത​രാ​യ നേ​താ​ക്ക​ളെ​യോ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. നേ​ര​ത്തെ നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച ബ​ജ​റ്റ് അ​വ​ത​ര​ണം കൃ​ത്യ​സ​മ​യ​ത്തു​ത​ന്നെ ന​ട​ത്താ​ൻ വേ​ണ്ടി​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ര​ണം മ​റ​ച്ചു​വ​യ്ക്കു​വാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ശ്ര​മി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ അ​ദ്ദേ​ഹ​ത്തെ സ​ന്ദ​ർ​ശി​ക്കു​വാ​ൻ വ​ന്ന എം​പി​മാ​രെ​പ്പോ​ലും ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് ത​ട​യാ​നാ​ണ് അ​ധി​കൃ​ത​ർ ശ്ര​മി​ച്ച​ത്. ഇ​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​മു​ണ്ടാ​യി​ട്ടു​ണ്ട്. ബ​ന്ധു​ക്ക​ളെ​പ്പോ​ലും കാ​ണു​വാ​ൻ അ​നു​വ​ദി​ക്കാ​തെ എ​ന്ത് ചി​കി​ത്സ​യാ​ണ് അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കി​യ​തെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സം​ഗ​മം ന​ട​ക്കു​ന്ന​ത്.
ഉ​ച്ച​ക്കു​ശേ​ഷം മൂ​ന്നി​നു ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ​സം​ഗ​മ​ത്തി​ൽ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​ർ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, പാ​ലോ​ളി മു​ഹ​മ്മ​ദ്കു​ട്ടി, ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്, എം.​കെ. രാ​ഘ​വ​ൻ എം​പി, എ.​പി. അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, പി.​വി. അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി, പി.​പി. സു​നീ​ർ, മു​ഹ​മ്മ​ദ് മു​ഹ്സി​ൻ എം​എ​ൽ​എ, സ​ബാ​ഹ് പു​ൽ​പ്പ​റ്റ എ​ന്നി​വ​ർ​ക്ക് പു​റ​മെ മു​സ്ലിം​ലീ​ഗ് സം​സ്ഥാ​ന നേ​താ​ക്ക​ളും എം​എ​ൽ​എ​മാ​രും പ​ങ്കെ​ടു​ക്കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ. ഖാ​ദ​ർ അ​റി​യി​ച്ചു.