ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ന്നു

12:59 AM Feb 10, 2017 | Deepika.com
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ജൈ​വ പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ന​ട​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും സം​യു​ക്ത​മാ​യി മു​ട്ടി​യേ​ലി​ലെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് ന​ട​ത്തി​യ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. പാ​വ​ൽ, വെ​ണ്ട, പ​യ​ർ, വാ​ഴ, ത​ക്കാ​ളി തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ൾ​ക്കു പു​റ​മെ സൂ​ര്യ​കാ​ന്തി​യും കൃ​ഷി​യി​റ​ക്കി​യി​രു​ന്നു. തൊ​ഴി​ലു​റ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് പൂ​ർ​ണ​മാ​യും ജൈ​വ​വ​ള​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് കൃ​ഷി ന​ട​ത്തി​യ​ത്. കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പ​ച്ച​ക്ക​റി​ക​ൾ മു​ഴു​വ​നും കൃ​ഷി​യി​ട​ത്തി​ൽ​വ​ച്ചു​ത​ന്നെ വി​റ്റ​ഴി​ക്കു​ക​യാ​യി​രു​ന്നു. ഹ​രി​ത കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​ട​ർ​ന്നും കൃ​ഷി​യി​റ​ക്കാ​നാ​ണ് പ​ഞ്ചാ​യ​ത്തി​ന്‍റെ തീ​രു​മാ​നം. ചാ​ലി​യാ​റി​നെ ഈ ​വ​ർ​ഷം​കൊ​ണ്ട് സ​ന്പൂ​ർ​ണ ജൈ​വ​പ​ച്ച​ക്ക​റി സ്വ​യം പ​ര്യാ​പ്ത പ​ഞ്ചാ​യ​ത്താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.​വി​ള​വെ​ടു​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം​ടി ല​സ്ന, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​യി​ൽ ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.