തുകലശേരി സെന്റ് ജോസഫ് ദേവാലയം കൂദാശ ചെയ്തു

11:35 PM Feb 09, 2017 | Deepika.com
തിരുവല്ല: തുകലശേരി സെന്റ് ജോസഫ് ഇടവക പുതുതായി പണികഴിപ്പിച്ച ദേവാലയത്തിന്റെ കൂദാശ നടന്നു. ഇന്നലെ രാവിലെ വിജയപുരം രൂപതാധ്യക്ഷൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ ഒന്നാംഘട്ട ആശിർവാദം നിർവഹിച്ചു. തുടർന്ന്വിശുദ്ധ കുർബാന മധ്യേ ബിഷപ് ഡോ.സെബാസ്റ്റ്യൻ തെക്കെത്തേച്ചേരിൽ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത എന്നിവരുടെ കാർമികത്വത്തിൽ രണ്ടാംഘട്ട കൂദാശ ശുശ്രൂഷ നടന്ന.

വികാരി ജനറാൾ റവ.ഡോ.സെബാസ്റ്റ്യൻ പൂവത്തുങ്കൽ, തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ.ചെറിയാൻ താഴമൺ എന്നിവരും സഹകാർമികരായിരുന്നു.കൂദാശയ്ക്കു മുന്നോടിയായി കർമലീത്ത കോൺവെന്റിൽ നിന്നും സ്വീകരണഘോഷയാത്ര തുകലശേരി ജംഗ്ഷനിലൂടെ പള്ളിയിലെത്തിച്ചേർന്നു.