കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻജില്ലാ സമ്മേളനം പെരുന്നാട്ടിൽ

11:35 PM Feb 09, 2017 | Deepika.com
പത്തനംതിട്ട: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം നാളെയും മറ്റന്നാളുമായി റാന്നി പെരുനാട് ശബരിമല ഇടത്താവളത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ഇടത്താവളത്തിൽ തയാറാക്കിയ പി.ആർ.പ്രസാദ് നഗറിൽ നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ പ്രസിഡന്റ് പി.കെ. അനിൽകുമാർ അധ്യക്ഷത വഹിക്കും. കേരള സഹകരണ നിക്ഷേപ ഗാരണ്ടി ബോർഡ് വൈസ് ചെയർമാൻ എ. പത്മകുമാർ, പി.എസ്. മോഹനൻ എന്നിവർ പങ്കെടുക്കും. 3.30ന് ചേരുന്ന ജഗദീഷ് അനുസ്മരണ സമ്മേളനം സിഐറ്റിയു സംസ്‌ഥാന വൈസ് പ്രസിഡന്റ് പി.ജെ. അജയകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് കെ.പി. ശിവദാസ് അധ്യക്ഷത വഹിക്കും. യൂണിയൻ സംസ്‌ഥാന ജനറൽ സെക്രട്ടറി പി.എസ്. മധുസൂദനൻ മുഖ്യപ്രഭാഷണം നടത്തും. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് രാജു എബ്രഹാം എംഎൽഎ വിതരണം ചെയ്യും. 12 ന് രാവിലെ 9.30ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. അഡ്വ. ആർ.സനൽകുമാർ, അഡ്വ.റോഷൻ റോയി മാത്യൂ, യൂണിയൻ സംസ്‌ഥാന ട്രഷറർ കെ.ജി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളത്തിൽ യൂണിയൻ ഭാരവാഹികളായ പി.കെ. അനിൽകുമാർ, പി.ജി. ഗോപകുമാർ, പ്രസന്നകുമാരി, കെ.പി.ശിവദാസ് എന്നിവർ പങ്കെടുത്തു.